വാണിജ്യ പാചകവാതക വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കേരളത്തിലെ ഹോട്ടൽ ഉടമകളും തൊഴിലാളികളും തെരുവിലിറങ്ങി. പാലക്കാട് നഗരത്തിൽ നടന്ന വേറിട്ട പ്രതിഷേധത്തിൽ, ഗ്യാസ് സിലിണ്ടർ സ്ട്രക്ച്ചറിൽ കിടത്തി അതിനുമുകളിൽ റീത്ത് വെച്ചാണ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധം നയിച്ചത്.പാലക്കാട് കോട്ടമൈതാനത്തിന് സമീപം അഞ്ച് വിളക്കിന് മുന്നിൽ നിന്നാരംഭിച്ച് ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് നടന്ന പ്രതിഷേധ പ്രകടനത്തിൽ ജില്ലയിലെ ഹോട്ടൽ ഉടമകളും തൊഴിലാളികളും അണിനിരന്നു. ഹോട്ടൽ സംരഭങ്ങൾ നിറുത്തേണ്ട അവസ്ഥയിലാണെന്ന് തൊഴിലാളികൾ ചൂണ്ടികാട്ടുന്നു. മറ്റ് പോംവഴികൾ ഇല്ലാത്തത് കൊണ്ടാണ് ഗ്യാസ് കുറ്റികൾ സ്ട്രേച്ചറിൽ വലിച്ച് നീക്കിയ പ്രതിഷേധിക്കേണ്ടി വരുന്നത്.ALSO READ: വാണിജ്യ സിലിണ്ടറുകളുടെ വില വർധന പിൻവലിക്കണം: ഹോട്ടലുകളെയും ചെറുകിട കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി; അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോആറാം തിയതി ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ റസ്റ്റോറന്റുകൾ ബേക്കറികൾ എന്നിവയെല്ലാം അടച്ചിട്ട് സമരം ചെയ്യുമെന്ന് ഹോട്ടർ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. വീണ്ടും വില വർദ്ധിപ്പിക്കുമോ എന്ന ആശങ്കയും ഈ മേഖലയിലെ തൊഴിലാളികൾക്കുണ്ട്.The post വാണിജ്യ പാചകവാതക വില വർധന: ഗ്യാസ് സിലിണ്ടർ സ്ട്രക്ച്ചറിൽ കിടത്തി റീത്ത് വെച്ച് പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ appeared first on Kairali News | Kairali News Live.