സജീവ് പാ‍ഴൂർ എഴുതി സംവിധാനം ചെയ്ത ‘എന്ന വിലൈ’ എന്ന തമിഴ് ചിത്രത്തിന് മികച്ച മൗലിക തിരക്കഥയ്ക്കുള്ള ആവാർഡ് ലഭിച്ചു. ഡൽഹിയിൽ നടന്ന 16-ാമത് ദാദാ സാഹേബ് ഫാൽക്കേ ഫിലിം ഫെസ്റ്റിവലിലാണ് അംഗീകാരം സ്വന്തമാക്കിയത്. ചിത്രം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കിയാണ് സജീവ് പാ‍ഴ‍ൂർ ‘എന്ന വിലൈ’ എന്ന പാൻ ഇന്ത്യൻ ചിത്രമൊരുക്കുന്നത്. കലാമയ ഫിലിംസിൻ്റെ ബാനറിൽ ജിതേഷ് വി ആണ് ചിത്രം നിർമിക്കുന്നത്.ത്രില്ലർ ഫാമിലി ഡ്രാമയാണ് ചിത്രം. രാമേശ്വരം പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറയുന്നത്. നിമിഷാ സജയനൊപ്പം കരുണാസും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, വൈ ജി മഹേന്ദ്രൻ, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ALSO READ: നാൽപ്പത് വർഷങ്ങള്‍ക്കിപ്പുറം മോഹൻലാലും ആശാ ജയറാമും വീണ്ടും കണ്ടുമുട്ടി; ‘ഒന്നു മുതൽ പൂജ്യം വരെയിലെ’ താരങ്ങളുടെ സംഗമംചെന്നൈയിലെ ഗോകുലം സ്റ്റുഡിയോ, ചെന്നൈയിലെ മറ്റ് ഭാഗങ്ങള്‍, രാമോജി ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളി സാങ്കേതിക പ്രതിഭകള്‍ ചിത്രത്തിനായി കൈകോർത്തു എന്നത് മറ്റൊരു പ്രത്യേകതയാണ്.The post ദാദാ സാഹേബ് ഫാൽക്കേ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൗലിക തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി ‘എന്ന വിലൈ’ appeared first on Kairali News | Kairali News Live.