ആദിത്യൻ പഠിച്ചിരുന്നത് ഡി.കെ. ശിവകുമാറിന്റെ ബന്ധുവിന്റെ കോളേജിൽ; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് പിതാവ്, കർണാടക പൊലീസ് പരാതി സ്വീകരിച്ചത് വക്കീലുമായി എത്തിയപ്പോൾ

Wait 5 sec.

തിരുവനന്തപുരം അരുവിക്കര സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി ആദിത്യന്റെ (19) മരണത്തിൽ ദുരൂഹതയേറുന്നു. ബംഗളൂരുവിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിത്യന്റെ മരണത്തിൽ കർണാടക പൊലീസും കോളേജ് അധികൃതരും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കുടുംബം ആരോപിക്കുന്നു.ആദിത്യൻ പഠിച്ചിരുന്ന കോളേജ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അടുത്ത ബന്ധുവിന്റേതാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഈ ഉന്നതതല രാഷ്ട്രീയ ബന്ധം കാരണമാണ് കർണാടക പൊലീസ് പ്രതികളെ ചോദ്യം ചെയ്യാനോ അന്വേഷണം നടത്താനോ തയ്യാറാകാത്തതെന്ന് കുടുംബം ആരോപിക്കുന്നു. വക്കീലുമായി എത്തിയപ്പോൾ മാത്രമാണ് പൊലീസ് പരാതി സ്വീകരിക്കാൻ പോലും തയ്യാറായതെന്നും ആദിത്യന്റെ പിതാവ് വെളിപ്പെടുത്തി.ALSO READ: ‘ഇറാൻ യുദ്ധം അവസാനിച്ചു’; ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനംആദിത്യൻ അപകടത്തിൽപ്പെട്ടുവെന്നാണ് കോളേജ് അധികൃതർ ആദ്യം പിതാവിനെ വിളിച്ചു പറഞ്ഞത്. നാലുപേർ താമസിക്കുന്ന ഹോസ്റ്റൽ മുറിയിലല്ല, മറിച്ച് പുറത്തുനിന്നും പൂട്ടിയ നിലയിലുള്ള തൊട്ടടുത്തുള്ള ഒരു ഇരുട്ടുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സന്തോഷ് പാണ്ഡെ എന്ന അധ്യാപകൻ ആദിത്യനെ പെൺകുട്ടികളടക്കമുള്ള മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് പറഞ്ഞ് അപമാനിച്ചതായി കുടുംബം പറയുന്നു. ഈ അധ്യാപകനെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുള്ളതായി സഹപാഠികൾ സൂചിപ്പിക്കുന്നു.ആദിത്യന്റെ മരണം ഒരു കുടുംബപ്രശ്നമാക്കി തീർക്കാനാണ് കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മരണപ്പെട്ട സഹപാഠിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും മറ്റ് വിദ്യാർത്ഥികളെ കോളേജ് അധികൃതർ വിലക്കിയതായും ആരോപണമുണ്ട്. കോളേജിൽ പൊതുദർശനം നടത്താനും അനുവദിച്ചില്ല. കേരളത്തിലെ കോൺഗ്രസ് നേതൃത്വവും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലാത്തത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. തങ്ങളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഒരു മലയാളി വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിട്ടും അന്വേഷണത്തിനായി സമ്മർദ്ദം ചെലുത്താൻ നേതാക്കൾ തയ്യാറാകുന്നില്ലെന്ന വിമർശനം ശക്തമാണ്.The post ആദിത്യൻ പഠിച്ചിരുന്നത് ഡി.കെ. ശിവകുമാറിന്റെ ബന്ധുവിന്റെ കോളേജിൽ; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് പിതാവ്, കർണാടക പൊലീസ് പരാതി സ്വീകരിച്ചത് വക്കീലുമായി എത്തിയപ്പോൾ appeared first on Kairali News | Kairali News Live.