ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് കിങ്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. രണ്ടാമതും ഗര്‍ഭിണിയായതിനു പിന്നാലെ ദീപിക അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ലീക്കായിരുന്നു. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായന്‍ സിദ്ധാര്‍ഥ് ആനന്ദ്.ദീപികയും ഷാരൂഖ് ഖാനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ദീപികയുടെ കൈപിടിച്ച് നടക്കുന്ന സ്റ്റൈലിഷ് ലുക്കിലുള്ള ഷാരൂഖ് ഖാനാണ് ചിത്രത്തില്‍. ലീക്കായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നാവശ്യപ്പെട്ട് സിദ്ധാര്‍ഥ് ആനന്ദ് എക്സിലൂടെയാണ് രംഗത്തുവന്നത്. ”കിങ്ങിന്റെ സെറ്റില്‍നിന്ന് പുറത്തുവന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നു. മികച്ച ദൃശ്യാനുഭവം ഉറപ്പാക്കാന്‍ ടീം മുഴുവന്‍ സമയവും ജോലി ചെയ്യുകയാണ്. ബിഗ് സ്ക്രീനില്‍ എത്തുന്ന അത്ഭുതത്തിനായി കാത്തിരിക്കൂ. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും സഹകരണത്തിനു നന്ദി”- സിദ്ധാര്‍ഥ് ആനന്ദ് എക്സില്‍ കുറിച്ചു.Also Read: തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ 55ന്റെ നിറവില്‍26കാരിയായ മകള്‍ സുഹാന ഖാനൊപ്പം ഷാരൂഖ് ഖാന്‍ ആദ്യമായി സ്ക്രീന്‍ പങ്കിടുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാരൂഖ് ഖാനും മകളും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകരും കാത്തിരിക്കുന്നത്. റാണി മുഖര്‍ജി, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, ജാക്കി ഷെറോഫ്, അര്‍ഷാദ് വാസി തുടങ്ങിയ വന്‍താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2026 ഡിസംബര്‍ 24ന് ചിത്രം തീയറ്റുകളില്‍ റിലീസിനു എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ക്രിസ്മസ് വേളയിലെ ഏറ്റവും വലിയ റിലീസുകളിലൊന്നാകും കിങ്.The post ദയവായി പ്രചരിപ്പിക്കാതിരിക്കൂ…കിങ് സെറ്റില്നിന്നുള്ള ഷാരൂഖ്-ദീപിക ചിത്രങ്ങള് പുറത്തുവന്നതിനെതിരെ സംവിധായകന് സിദ്ധാര്ഥ് ആനന്ദ് appeared first on Kairali News | Kairali News Live.