1402. പേട്രിയേറ്റ്

Wait 5 sec.

🔹1402. പേട്രിയേറ്റ്Language : മലയാളം ഴോണർ   : ആക്ഷൻ ഡ്രാമ  ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു....  ഇരുവരും ഒന്നിച്ചാൽ ഉണ്ടാകുന്ന ബ്ലാസ്റ്റ് ഒന്നും മനസ്സിൽ കണ്ടിട്ടില്ല... കാരണം, ഒരു കോൺടെന്റ് ഓറിയന്റ്ഡ് പടത്തിനു എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താനോ മാസ്സ് മസാല പോലെ കയ്യടി വാങ്ങാനോ പറ്റില്ലാലോ... പിന്നെ മഹേഷ്‌ നാരായണന്റെ ഫിലിമോഗ്രാഫിയും അങ്ങനെ ഒരു പ്രതീക്ഷ നൽകുന്നത് അല്ലല്ലോ.എന്നിരുന്നാലും, കോടികൾ പാറ്റി കൊണ്ട് പറഞ്ഞു പഴകിയ ഒരു കഥ ഒരാവർത്തി കൂടി ഓടിക്കുകയാണ് മഹേഷ് നാരായണനും കൂട്ടരും.... ഡാറ്റാ സെല്ലിംഗും പ്രൈവസിയില്ലാത്ത പുതിയ കാലത്തിന്റെ ചതിക്കുഴികളും കോർപ്പറേറ്റ് ഭീമന്മാരും  അവർക്ക് കുടപിടിക്കുന്ന പോളിറ്റീഷ്യൻസും ഒരുകാലത്തെ സ്ഥിരം തമിഴ് സിനിമ പശ്ചാത്തലമായിരുന്നു... അവിടെയാണ് മഹേഷ് ബ്രഹ്മാണ്ഡമായി ഒരു ഉറക്കഗുളിക ഉണ്ടാക്കി വെക്കുന്നത്. ആദ്യപകുതിയിലെ മമ്മൂക്ക പെർഫോമൻസും കിടിലൻ സിനിമട്ടോഗ്രാഫിയും കട്ട്സും പോരായ്മകൾക്കിടയിൽ ഒരു ഓക്കേ ഫീൽ നൽകുമ്പോൾ രണ്ടാം പകുതി എന്തെങ്കിലുമുണ്ടെങ്കിൽ അത് മോഹൻലാൽ വരുന്ന രംഗങ്ങൾ മാത്രമാണ്... അതാണെങ്കിൽ വീണ്ടും ഒന്നിരുന്ന് ആലോചിച്ചാൽ ട്രോളന്മാർക് ചാകര ആവുന്ന ഐറ്റംസും.'ബോബന്റെ പകച്ചിലും ഫഹദിന്റെ അലർച്ചയും ' എന്ന പേരായിരുന്നു പേട്രിയേറ്റ്നേക്കാളും ഈ പടത്തിന് യോജിക്കുക... രണ്ടുപേരും കഥയറിയാതെ എന്തൊക്കെയോ ആട്ടം കാണിക്കുന്നു... ക്ലൈമാക്സിലെ കമ്പിതിരി വെച്ചുള്ള വെടിയും പുകയും എടുത്തു പറയുന്നില്ല.സ്ത്രീ കഥാപാത്രങ്ങൾക് പ്രാധാന്യം ഉള്ള സിനിമ എന്നൊക്കെ പ്രൊമോഷൻ വേദികളിൽ പറയുന്നത് കേട്ടു....ഏത് സ്ത്രീ കഥാപാത്രത്തിനാണ് അങ്ങനെ ഒരു പ്രാധാന്യം? ഇത് മമ്മൂട്ടി സിനിമയാണ്, അതിലുപരി എവിടെയും ഗ്രാഫ് ഉയരുന്നും ഇല്ല. സിനിമയുടെ ഏറ്റവും മോശം വശം സ്ക്രിപ്റ്റാണ്, എവിടെയും ഒരു ഹൈ മൊമെന്റ് നൽകാത്ത ഫ്ലാറ്റായ ഡ്രൈ ആയ ഒരു ഓഞ്ഞ കഥ... അതിനെ അപ്സ്കെയിൽ ചെയ്യുന്ന ഒന്നും തന്നെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.ഒരു ബിലോ ആവറേജ് സിനിമയായിരുന്നില്ല പ്രതീക്ഷയിൽ ഉണ്ടായിരുന്നത്... അങ്ങനെ ഒരു സിനിമ ആവരുതായിരുന്നു 17 വർഷങ്ങൾക്കു ശേഷം ബിഗ് M's ഒന്നിക്കേണ്ടിയിരുന്നത്.MY RATING - 2/5ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക..-YaduEZr NEXT - Kara