തൊടുപുഴയിൽ വി ഡി സതീഷന് വേണ്ടി വിലക്കുകൾ ലംഘിച്ച് വീണ്ടും കൂറ്റൻ ഫ്ലക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. വി ഡി സതീശന്റെ പൂർണകായ ചിത്രത്തോടൊപ്പം “നിലപാടിന്റെ രാജകുമാരന് അഭിവാദ്യം” എന്നും ഫ്ലക്സിൽ എ‍ഴുതിയിരുന്നു. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.“പട നയിച്ചവൻ നാട് നയിക്കും”, “പട നയിച്ചവൻ നാട് നയിക്കട്ടെ” തുടങ്ങിയ വാചകങ്ങളും ഫ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടത്.ALSO READ: നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണം: ‘അവസാനമായി അവനെ കാണാൻ കോളേജ് അധികൃതരോട് അപേക്ഷിച്ചെങ്കിലും സമ്മതിച്ചില്ല’, സഹപാഠികള്‍ ബന്ധുക്കൾക്കയച്ച സന്ദേശം പുറത്ത്തെരഞ്ഞെടുപ്പ് ഫലം വരുന്നതിനും വോട്ട് എണ്ണുന്നതിനും മുമ്പ് തന്നെ, വി.ഡി. സതീശൻ വേണോ അതോ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്നതിനെ ചൊല്ലി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ചേരിതിരിവ് ഉണ്ടായിട്ടുണ്ട്. വോട്ടെണ്ണലിന് മുമ്പ് തന്നെ ഇത്തരത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ജനങ്ങൾക്കിടയിൽ പാർട്ടിയെ പരിഹാസ്യമാക്കുന്നതിന് തുല്യമാണ്.The post പട നയിച്ചവൻ നാടു നയിക്കും; വിലക്കുകൾ ലംഘിച്ച് തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ് appeared first on Kairali News | Kairali News Live.