തിരുവനന്തപുരം | ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം എവിടെ എന്ന ചോദ്യത്തിന് ഉത്തരവുമായി സ്മാര്‍ട് ക്രിയേഷന്‍ സി ഇ ഒ പങ്കജ് ഭണ്ഡാരി. കവര്‍ന്ന സ്വര്‍ണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്നാണ് പങ്കജ് ഭണ്ഡാരി എസ് ഐ ടിക്ക് നല്‍കിയ നിര്‍ണായക മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട് ക്രിയേഷന്‍സ് സ്വര്‍ണം പൂശിയ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ എസ് ഐ ടി പരിശോധന തുടങ്ങി.സ്വര്‍ണം വേര്‍തിരിക്കാന്‍ ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയയ്ക്കും. ഇക്കാര്യം രേഖപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് എസ് ഐ ടി തീരുമാനം. അതേസമയം, സ്വര്‍ണം വേര്‍തിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ് ഐ ടി കണ്ടെത്തി. സ്വര്‍ണം വേര്‍തിരിക്കുന്ന ലായനിയുടെ ഘടകങ്ങള്‍ അറിയാനാണ് ശാസ്ത്രീയപരിരോധന നടത്തുന്നത്.