ലക്നോ| ഉത്തര്‍പ്രദേശിലെ ഖേടസരായി മേഖലയില്‍ വിവാഹവേദിയിലേക്ക് പുറപ്പെട്ട വരനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ഖേടസരായി മേഖലയിലെ ബിബിപുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ബദാവുര്‍ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്. 27 വയസ്സായിരുന്നു. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അക്രമികള്‍ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. ആസാദിനു നേരെ പലതവണ അക്രമികള്‍ വെടിയുതിര്‍ത്തതായും ആസാദിന് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.സംഭവത്തിനു പിന്നാലെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ആസാദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അക്രമികളെ കണ്ടെത്താനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പരിശോധന നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.Content Highlights:A 27-year-old groom named Azad Bind was shot dead by unidentified masked attackers during his wedding procession in the Khetasari area of Uttar Pradesh. The assailants arrived on a motorcycle and fired multiple rounds at the groom before fleeing the scene. Although family members rushed him to a nearby hospital, his life could not be saved. Police have formed special teams to identify the attackers and investigate the motive behind the murder.