കൊച്ചി|അങ്കമാലിയിലെ കിടങ്ങൂരില്‍ വിരണ്ടോടിയ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ പാപ്പാന്‍ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. പ്രദീപിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രദീപിന് നട്ടെല്ലിനും തലയ്ക്കുമാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ആനയെ ഉടമ കൊല്ലത്തേക്ക് കൊണ്ടുപോയി. ആന ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ ചെലവ് ഉടമ വഹിക്കും.ആനയുടെ ആക്രമണത്തില്‍ ലോറി ഡ്രൈവര്‍ വിഷ്ണു കൊല്ലപ്പെട്ടിരുന്നു. ആനയുടെ ചവിട്ടേറ്റ് മരിച്ച വിഷ്ണു പത്തനംതിട്ട കൊടുമണ്‍ സ്വദേശിയാണ്. ആനയുടെ കൊമ്പിന്റെ പരുക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാന്‍ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവര്‍ വിഷ്ണുവിനെ ആന ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.Content Highlights:The health condition of mahout Pradeep, who was injured during an elephant attack in Angamaly Kidangoor, is reported to be stable according to hospital authorities. While he sustained injuries to his spine and head, doctors stated that emergency surgery is not required at this time. The incident tragically claimed the life of lorry driver Vishnu, a native of Pathanamthitta, who was attacked while attempting to photograph the elephant.