ഗുണ്ടല്‍പേട്ടിന് സമീപം വാഹനാപകടം; രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

Wait 5 sec.

ബെംഗളൂരു | കര്‍ണാടകയില്‍ ഗുണ്ടല്‍പേട്ടിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍, മുനീറ എന്നിവരാണ് മരിച്ചത്.ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഊട്ടിയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.