സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള പൂച്ചക്കുട്ടി ശസ്ത്രക്രിയയ്ക്കിടെ ചത്ത സംഭവത്തിൽ ചൈനയിലെ വെറ്ററിനറി ആശുപത്രിക്കെതിരെ കടുത്ത നടപടികളുമായി അധികൃതർ. പൂച്ചക്കുട്ടിയുടെ ഉടമയ്ക്ക് 300,000 യുവാൻ (ഏകദേശം 41 ലക്ഷം രൂപ ) നഷ്ടപരിപഹാരം നൽകാനാണ് നിർദേശം. ഇതോടെ ആശുപത്രിയിലെ ഡയറക്ടറെ പുറത്താക്കി. 1,100 ഓളം തെരുവ് പൂച്ചകൾക്ക് സൗജന്യ വന്ധ്യംകരണം ചെയ്യുന്നതിനുള്ള ധനസഹായം നൽകാനും വെറ്ററിനെറി ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂച്ചക്കുട്ടി ചത്ത സംഭവം ചൈനയിലുടനീളം കടുത്ത പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ചൈനയിലെ നഗരങ്ങളിൽ ഏകദേശം 120 ദശലക്ഷം വളർത്തുനായ്ക്കളും പൂച്ചകളും ഉണ്ട്. എന്നാൽ നഗരങ്ങളിൽ പ്രത്യേക മൃഗസംരക്ഷണ നിയമങ്ങളൊന്നും നിലവിൽ ഇല്ലെന്നാണ് പ്രതിഷേധം.also read: വെടിനിർത്തൽ കരാറിന് പുല്ലുവില; തെക്കൻ ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 13 പേർബ്രിട്ടീഷ് ലോംഗ്ഹെയർ ഇനത്തിൽപ്പെട്ട കുവാൻകുവാൻ എന്ന പേരുള്ള പൂച്ചക്കുട്ടിയാണ് ചത്തത്. കണ്ണുനീർ നാളത്തിൽ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് 2025ൽ ആണ് കുവാൻകുവാനെ വെറ്ററിനെറി ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയ നടത്തിയാൽ അവസ്ഥ ശരിയാകുമെന്നാണ് ഡോക്ടർ നിർദേശിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ കുവാൻകുവാന് ജീവൻ നഷ്ടമാകുകയായിരുന്നു. ആശുപത്രി അനസ്തേഷ്യയിൽ പിഴവ് സംഭവിച്ചതായാണ് പൂച്ചക്കുട്ടിയുടെ ഉടമ ആരോപിച്ചത്. ഇതോടെ വലിയ പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു.The post സോഷ്യൽ മീഡിയയിലെ മിന്നുംതാരമായ പൂച്ചക്കൂട്ടി ചത്തസംഭവം, ചൈനയിലെ വെറ്ററിനെറി ആശുപത്രി 41 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം appeared first on Kairali News | Kairali News Live.