വോട്ടെണ്ണലിന്റെ തലേന്നും കോൺഗ്രസിലെ മന്ത്രിക്കസേര പോര് മുറുകുന്നു. പലയിടത്തും വി ഡി സതീശനായി ഫ്ലക്സ് ഉയരുമ്പോൾ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന.കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വിശുദ്ധകുർബാന നേർച്ചയായി നൽകിയത് യൂത്ത് കോൺഗ്രസ് നേതാവാണ്. യൂത്ത് കോൺഗ്രസ് പള്ളിപ്പാട് മണ്ഡലം പ്രസിഡന്റ് സിജോ കുഞ്ഞാണ്ടിയാണ് പള്ളിയിൽ പ്രത്യേക കുർബാനയ്ക്ക് പണം സമർപ്പിച്ചത്. രമേശ് ചെന്നിത്തലയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണം ഇതിനുവേണ്ടിയാണ് വിശുദ്ധ കുർബാന സമർപ്പിച്ചതെന്ന് സിജോ കുഞ്ഞാണ്ടി പറഞ്ഞു.ALSO READ; വി ഡി സതീശനായി പത്തനംതിട്ടയിലും ഫ്ലക്സ്; സതീശൻ നിലപാടുകളുടെ രാജകുമാരനെന്ന് ഫ്ലക്സിൽസാങ്കൽപ്പിക മന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള യുഡിഎഫിന്റെ യുദ്ധം മുറുകുകയാണ്. പോര് കടുക്കുമ്പോൾ വി ഡി സതീശനായി പത്തനംതിട്ടയിലും ഫ്ലക്സ് ഉയർന്നിരുന്നു. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി നിലപാടുകളുടെ രാജകുമാരൻ സതീശൻ എന്നാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്. ഇന്നലെ തൊടുപുഴയിലും വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ് ഉയർന്നിരുന്നു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള യുദ്ധം മുറുകുമ്പോൾ താക്കീതുമായി കെപിസിസി രംഗത്ത് വന്നിരുന്നു. എന്നാൽ, ഈ വിലക്കുകളെ മറികടന്നാണ് നേതാക്കൾ യുദ്ധം കടുപ്പിച്ചിരിക്കുന്നത്.The post അവിടെ ഫ്ലക്സെങ്കിൽ ഇവിടെ കുർബ്ബാന; രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന appeared first on Kairali News | Kairali News Live.