‘ഹാഷിറേ അന്ന് എന്നെ നീ വീഡിയോ എടുക്കാൻ വിളിച്ചില്ലായിരുന്നെങ്കിൽ….’; വൈകാരിക കുറിപ്പുമായി അലൻ

Wait 5 sec.

സവിൻ സായുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ടവാഴ – 2ട ഈ വർഷത്തെ മലയാളത്തിലെ സൂപ്പർ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. കേവലം ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ ചിത്രം ആ​ഗോള തലത്തിൽ 200 കോടിയിലേറെയാണ് വാരിക്കൂട്ടിയത്. സമൂഹ മാധ്യമങ്ങളിലെ വൈറൽ താരങ്ങളായ ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.ഇപ്പോഴിതാ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ അലൻ പങ്കുവെച്ച പോസ്റ്ററാണ് ശ്ര​ദ്ധനേടുന്നത്. ‘അന്ന് എന്നെ നീ വീഡിയോ എടുക്കാൻ വിളിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഈ കാണുന്ന ഞാൻ ഉണ്ടാകില്ലായിരുന്നു…’- എന്നാണ് അലൻ ഹാഷിറിനോടായി പോസ്റ്റിൽ പറയുന്നത്. ഹാഷിറിനൊപ്പമുള്ള ചിത്രങ്ങളും അലൻ പങ്കുവെച്ചു. ഇതിൽ സിനിമയിലെ സ്റ്റില്ലുകളുമുണ്ട്. View this post on Instagram A post shared by Alan bin Siraj (@aln.bin.siraj)പോസ്റ്റിന് പിന്നാലെ ഹാഷിറിന്റെ കമന്റുമെത്തി. ‘കഴിവുള്ളവർ കേറി വരട്ടെ’ എന്നായിരുന്നു ഹാഷിറിന്റെ കമന്റ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ഹാഷിറും അലനും വിനായകും അജിനുമെല്ലാം റിയൽ ലൈഫിലും ഫ്രണ്ട്സാണ്. ഇവർ ഒരുമിച്ചുള്ള വീഡിയോകൾക്ക് മില്യൺ വ്യൂസാണ് ലഭിക്കാറ്.ALSO READ: ‘എന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചു’; ​ഗുരുതര ആരോപണവുമായി ഗൗതം വാസുദേവ് മേനോൻസോഷ്യല്‍ മീഡിയ താരങ്ങളിതാ ബി​ഗ് സ്ക്രീനിലും ഇപ്പോൾ തിളങ്ങുകയാണ്. സോഷ്യൽ മീഡീയ പ്ലാറ്റ്ഫോമുകളിലൂടെ കഴിവ് തെളിയിച്ച നിരവധിപ്പേർ ‘വാഴ 2’വിൽ വേഷമിട്ടിട്ടുണ്ട്. സിനിമ ഒടിടിയിലും ഉടൻ സ്‌ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെ മെയ് 8 മുതൽ സിനിമ ഒടിടിയിൽ ആസ്വദിക്കാനാവും.The post ‘ഹാഷിറേ അന്ന് എന്നെ നീ വീഡിയോ എടുക്കാൻ വിളിച്ചില്ലായിരുന്നെങ്കിൽ….’; വൈകാരിക കുറിപ്പുമായി അലൻ appeared first on Kairali News | Kairali News Live.