ഹിമാചൽ പ്രദേശിലെ വിദൂര പ്രദേശങ്ങളിലേക്ക് ഒരു യാത്ര പോകാനാണോ പ്ലാൻ ? എന്നാൽ പ്രകൃതി ഉയർത്തുന്ന വെല്ലുവിളികളെയും പ്രവചനാതീതമായ അപകടസാധ്യതകളെയും കുറിച്ച് അറിഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത്. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ ഷിങ്കു ലാ പാസിൽ ഉണ്ടായ അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചരക്ക് ലോറി കടന്നുപോകുന്നതിനിടെ ഹിമാചൽ പ്രദേശിലെ ഷിങ്കു ലാ പാസിൽ പാലം തകർന്നു വീഴുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഉള്ളത്. പാലം തകർന്നതിനെത്തുടർന്ന് ലോറിയുടെ പിൻഭാഗം താഴ്ന്നുപോവുകയും പദും-ദാർച്ച പാതയിലെ ഗതാഗതം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. ഇതോടെ പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. അധികൃതർ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത് വരെ ഈ വഴിയിലൂടെയുള്ള യാത്ര തടസ്സപ്പെടാൻ സാധ്യതയുണ്ട്.നേരത്തെ മാർച്ചിൽ അടൽ ടണലിന് സമീപം കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ആയിരത്തിലധികം വാഹനങ്ങൾ കുടുങ്ങിയിരുന്നു. റോഡുകളിൽ മഞ്ഞുറഞ്ഞത് ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഹിമാചലിലെ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലേക്ക് യാത്ര തിരിക്കുന്നവർക്കായി ചില സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ALSO READ: അണ്ണാൻ സർ കലിപ്പിലാണ് ! കടിച്ച് പരുക്കേൽപ്പിച്ചത് ഇരുപതോളം പേരെസ്നോ ചെയിനുകൾ ഉപയോഗിക്കുക: മഞ്ഞിലൂടെയുള്ള യാത്രയിൽ ടയറുകൾ തെന്നിമാറാതിരിക്കാൻ ‘സ്നോ ചെയിനുകൾ’ നിർബന്ധമായും ഉപയോഗിക്കുക. ഇത് വാഹനത്തിന് കൂടുതൽ നിയന്ത്രണം നൽകുന്നു. View this post on Instagram A post shared by vlogger_deepak_95 (@vlogger_deepak_95)ടയറിലെ വായുസമ്മർദ്ദം: ടയറുകളിലെ വായുസമ്മർദ്ദം നേരിയ തോതിൽ കുറയ്ക്കുന്നത് വഴുക്കലുള്ള റോഡുകളിൽ ടയറുകൾക്ക് കൂടുതൽ ഗ്രിപ്പ് ലഭിക്കാൻ സഹായിക്കും.വേഗത കുറയ്ക്കുക: മഞ്ഞിൽ പെട്ടെന്നുള്ള ബ്രേക്കിംഗും ആക്സിലറേഷനും ഒഴിവാക്കി വാഹനം സാവധാനം ഓടിക്കേണ്ടതാണ്.ലൈറ്റുകൾ തെളിക്കുക: മൂടൽമഞ്ഞിലും മഞ്ഞുവീഴ്ചയിലും കാഴ്ച വ്യക്തമാക്കാൻ ഹെഡ്ലൈറ്റുകളും ഫോഗ് ലാമ്പുകളും എപ്പോഴും ഓൺ ചെയ്തിടുക.സുരക്ഷിതമായ അകലം: മുൻപിലുള്ള വാഹനവുമായി കൂടുതൽ അകലം പാലിക്കുക. മഞ്ഞിലൂടെ ബ്രേക്ക് ഇടുമ്പോൾ വാഹനം നിശ്ചലമാകാൻ സാധാരണയേക്കാൾ കൂടുതൽ ദൂരമെടുക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കണം.The post ഹിമാചൽ പ്രദേശിൽ കടുത്ത മഞ്ഞുവീഴ്ച ! ഷിങ്കു ലാ പാസിൽ പാലം തകർന്നു, ട്രക്ക് രക്ഷപ്പെട്ടത് തലനാരിടയ്ക്ക് appeared first on Kairali News | Kairali News Live.