ആംബുലൻസിൽ നിന്നും ഇറങ്ങി ഓടിയ രോഗി മരിച്ച സംഭവം; സിസിടിവി ദൃശ്യം പുറത്ത്

Wait 5 sec.

തിരുവനന്തപുരത്ത് 108 ആംബുലൻസിൽ നിന്നും ഇറങ്ങി ഓടിയ രോഗി മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യം പുറത്ത്. ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷബാധ എന്നാണ് സംശയം. ഫയർ എസ്റ്റിഗ്യുഷർ ഉപയോഗിച്ച് ആംബുലൻസ് ചില്ലുകൾ തകര്‍ത്താണ് രോഗി ഇറങ്ങി ഓടിയത്.പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പുലർച്ചെ നാലരയോട് കൂടിയാണ് 108ൽ ബന്ധുക്കൾ വിവരം അറിയിക്കുന്നത്. തുടർന്ന് അഞ്ചുമണിയോടെ 108 ആംബുലൻസ് നെയ്യാറ്റിൻകരയിൽ നിന്നും രാജേന്ദ്രനുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. യാത്രാ മധ്യേ ഉടനീളം രോഗി ആംബുലൻസിൽ ഉള്ള ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.ALSO READ; കൈകൾ കോർത്ത നിലയിൽ; തിരുവനന്തപുരത്ത് യുവതിയും യുവാവും തൂങ്ങിമരിച്ചുഇതേത്തുടർന്ന് ഈഞ്ചക്കൽ എത്തിയപ്പോൾ 108 ആംബുലൻസിലെ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ വന്ന ബന്ധുക്കളെ വിവരമറിയിക്കുന്നതിന് വേണ്ടി വാഹനം നിർത്തിയപ്പോൾ, ആംബുലൻസിന്റെ ചില്ലുകൾ എസ്റ്റിഗ്യുഷർ ഉപയോഗിച്ച് തകർത്തു. പിന്നാലെ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ഇറങ്ങി ഓടുകയുമായിരുന്നു. പിന്നാലെ വന്ന രവീന്ദ്രന്റെ ബന്ധുക്കൾ തടയാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായതിനാൽ സാധിച്ചില്ല. രോഗത്തിൻറെ വിഭ്രാന്തിയിൽ ഓടുന്നതിനിടയിൽ ദേശീയപാതയുടെ പണി നടക്കുന്ന ഓടയ്ക്ക് അടുത്തുള്ള കിടങ്ങിൽ വീഴുകയായിരുന്നു. മരിച്ച നിലയിലാണ് കിടങ്ങിൽ നിന്നും രവീന്ദ്രനെ കണ്ടെത്തുന്നത്. രവീന്ദ്രൻ നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന വ്യക്തിയായിരുന്നു. ഇതിനിടയിൽ നായ്ക്കളിൽ നിന്ന് പോറലോ കടിയോ ഏറ്റിരിക്കാം എന്നാണ് പ്രാഥമിക സംശയം. എന്നാൽ ഇത് സംബന്ധിച്ച് ആരെയും രവീന്ദ്രൻ ഒന്നും അറിയിച്ചിരുന്നില്ല. ഒരാഴ്ച മുൻപ് ചില അസ്വസ്ഥതകൾ ഉണ്ടായ പശ്ചാത്തലത്തിൽ പ്രദേശത്തെ ആയുർവേദ ആശുപത്രിയിലും ചികിത്സ നടത്തിയിരുന്നു. വട്ടവിള ജംഗ്ഷനിൽ വച്ചും വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചു.The post ആംബുലൻസിൽ നിന്നും ഇറങ്ങി ഓടിയ രോഗി മരിച്ച സംഭവം; സിസിടിവി ദൃശ്യം പുറത്ത് appeared first on Kairali News | Kairali News Live.