പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുന്‍വശത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു; ആറു വയസുകാരന്‍ മരിച്ചു

Wait 5 sec.

പാലക്കാട്|പാലക്കാട് പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുന്‍വശത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണ് ആറുവയസുകാരന്‍ മരിച്ചു. കോതച്ചിറ പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിനാണ് മരിച്ചത്. ചാലിശ്ശേരി ആലിക്കരയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.പെട്ടി ഓട്ടോയുടെ മുന്‍വശത്തെ ക്യാബിനില്‍ യാത്ര ചെയ്യുകയായിരുന്നു ഹൈസിന്‍. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിന്റെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ വാഹനത്തിന്റെ പിന്‍ചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.വീടിന് സമീപത്തെ പാടത്തേക്ക് മീന്‍ പിടിക്കാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ഗുരുതരമായി പരുക്കേറ്റ ഹൈസിനെ ഉടന്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കും.Content Highlights:A six-year-old boy named Muhammad Haisin died after falling from a moving goods auto rickshaw in Chalissery, Palakkad. The accident occurred when the cabin door unexpectedly opened while he was traveling with his father to go fishing. Despite being rushed to a private hospital in Perumpilavu, his life could not be saved.