ഹാദി പണ്ഡിതരാകാൻ ആയിരങ്ങൾ; ജാമിഅതുൽ ഹിന്ദ് ഏകജാലക പ്രവേശന പരീക്ഷ ജെ സാറ്റിന് സമാപനം

Wait 5 sec.

കോഴിക്കോട്| ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ നടത്തുന്ന ഏകജാലക പ്രവേശന പരീക്ഷ ജെ സാറ്റിനു പ്രൗഢ സമാപനം. മത ഭൗതിക സമന്വയ വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ നേതൃതലത്തിലേക്ക് വളർന്നുവരേണ്ട യുവ ഹാദി പണ്ഡിതരായി മാറാൻ ആയിരങ്ങളാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള അമ്പതിലധികം പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്.രാവിലെ ഒമ്പതു മണി മുതൽ തന്നെ ഓരോ കേന്ദ്രങ്ങളിലേക്കും വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തിത്തുടങ്ങിയിരുന്നു. ജീവിതത്തിലെ മഹാ നിയോഗവും ഇരു അറിവിനെയും വാരിപ്പുണരാൻ അവസരം ലഭിക്കുന്നതിന്റെ നിറവിലുമായിരുന്നു വിദ്യാർത്ഥികൾ. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അനുഗമിക്കുന്ന രക്ഷിതാക്കൾക്കും കമനീയമായ സ്വീകരണവും തയ്യാറെടുപ്പുകളും ഓരോ കേന്ദ്രങ്ങളിലും ദാഇറ കമ്മിറ്റികളുടെയും സ്ഥപനങ്ങളുടെയും നേതൃത്വത്തിൽ നടത്തിയിരുന്നു.കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാങ്ങളിലെ വ്യത്യസ്തയിടങ്ങളിലും അന്തമാൻ, ലക്ഷദ്വീപ്, ഡൽഹി, മുംബൈ തുടങ്ങിയയിടങ്ങളിലും പരീക്ഷകൾ നടന്നു. അറബ് രാഷ്ട്രങ്ങൾ, മലേഷ്യ, സിങ്കപ്പൂർ, യൂറോപ്യൻ രാഷ്ട്രങ്ങളിലും ഐ സി എഫിന്റെ നേതൃത്വത്തി പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു.രാവിലെ നടന്ന എഴുത്തുപരീക്ഷക്കു ശേഷം ഇന്റർവ്യൂവും നടന്നു. രക്ഷിതാക്കൾക്കായി ഓരോ കേന്ദ്രങ്ങളിലും പ്രത്യേകം സെഷനുകളുമുണ്ടായിരുന്നു. കനത്ത ചൂടിനെ പ്രതിരോധിക്കുന്ന രീതിയിലായിരുന്നു പരീക്ഷാ സജ്ജീകരണങ്ങൾ.സമസ്ത കേരള ജംഇയ്യത്തുൽ ഉലയുടെ മുശാവറ അംഗങ്ങൾ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കൾ തുടങ്ങിയ പ്രാസ്ഥാനിക നേതൃത്വം ഓരോ കേന്ദ്രങ്ങളിലും പരീക്ഷ നടപടികൾ വിലയിരുത്തുകയും രക്ഷിതാക്കളുടെ സംഗമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ജാമിഅതുൽ ഹിന്ദിന്റെ ദാഇറ കമ്മിറ്റികളുടെ കീഴിൽ ഓരോ സ്ഥപനങ്ങളിലെയും ഉസ്താദുമാരാണ് ജെ സാറ്റ് പ്രവർത്തങ്ങൾക്കും ഇന്റർവ്യൂവിനും നേതൃത്വം നൽകിയത്.ഇന്നലെ പരീക്ഷയെഴുതിയ വിദ്യാർത്ഥികളെ റാങ്കടിസ്ഥാനത്തിൽ അപേക്ഷ സമയത്ത് തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലേക്ക് ഒന്ന്, രണ്ട് അല്ലോട്മെന്റുകളിലായി പ്രവേശനം നൽകും. പ്രവേശന നടപടികൾ ഒരാഴ്ചക്കുള്ളിൽ അവസാനിച്ച് ഉടൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും.Content Highlights:The J SAT unified entrance examination conducted by Jamia tul Hind for the Hadi scholarly course has successfully concluded. Around ten thousand students participated in the exam held at over fifty centers across India and various international locations. This massive turnout reflects the growing interest in professional Islamic scholarship through the Jamia tul Hind academic framework.