സഞ്ജു ചേട്ടാ ഇതെന്ത് പറ്റി? രണ്ടാം എൽ ക്ലാസിക്കോയിൽ തിളങ്ങാനാകാതെ പതിനൊന്ന് റൺസിൽ പുറത്ത്

Wait 5 sec.

ഐ പി എല്ലിൽ രണ്ടാം എൽ ക്ലാസിക്കോയിൽ തിളങ്ങാനാകാതെ ഒൻപതു ‌ബോളുകളിൽ പതിനൊന്ന് റണ്ണുകളുമായി പിച്ചിൽ നിന്നിറങ്ങി സഞ്ജു സാംസൺ. മുംബൈക്കെതിരായ രണ്ടാം എൽ ക്ലാസിക്കോയിലാണ് സഞ്ജു സാംസൺ ബാറ്റിങ്ങിൽ തിളങ്ങാനാകാതെ ഔട്ടായത്. ഒൻപത് പന്തുകളിൽ രണ്ട് ഫോറുകളുൾപ്പെടെ അടിച്ചാണ് സഞ്ജു പുറത്തായത്. ജസ്പ്രിത് ബുംറയുടെ പന്തിൽ വിക്കറ്റ് കീപ്പർ റിയാൻ രിക്കൽടൻ ക്യാച്ചെടുക്കുയായിരുന്നു. കഴിഞ്ഞ കളിയിൽ സെഞ്ച്വറിയടിച്ച സഞ്ജു സാംസൺ കളം വാണിരുന്നു. അത് പ്രതീക്ഷിച്ചെത്തിയ ആരാധകരെ തളർത്തുന്നതായിരുന്നു സഞ്ജുവിൻ്റെ ഇന്നത്തെ പ്രകടനം.Also read: ‘ഹൃദയം തകർന്നിരുക്കുന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല’; ആരാധകരുടെ മരണത്തിൽ വിങ്ങിപ്പൊട്ടി ഡൽഹി ക്യാപ്പിറ്റൽസ്സീസണിലെ രണ്ടാം എൽക്ലാസിക്കോയിൽ ചെന്നൈയ്ക്കെതിരെ മികച്ച സ്കോർ നേടാൻ മുംബൈക്ക് സാധിച്ചിരുന്നില്ല, ആദ്യം ബാറ്റിങിന് ഇറങ്ങിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് എടുത്തത്. നമാൻ ധിറിന്റെ ബാറ്റിങാണ് മുംബൈ ആരാധകരോട് നീതി പുലർത്തിയ ഒരേയൊരു ബാറ്റിങ്. 57 റണ്ണുകളാണ് താരം നേടിയത്. 3 സിക്‌സും 4 ഫോറും സഹിതമാണ് 57 റൺസെടുത്തത്. റിയാൻ റിക്കൽടൻ, സൂര്യകുമാർ യാദവ് എന്നിവരാണ് തിളങ്ങിയ മറ്റുള്ളവർ.The post സഞ്ജു ചേട്ടാ ഇതെന്ത് പറ്റി? രണ്ടാം എൽ ക്ലാസിക്കോയിൽ തിളങ്ങാനാകാതെ പതിനൊന്ന് റൺസിൽ പുറത്ത് appeared first on Kairali News | Kairali News Live.