നിങ്ങളുടെ അടുക്കളയിൽ നിങ്ങളറിയാതെ ഒരു വില്ലനുണ്ട്; പാത്രം കഴുകുന്ന സ്പോഞ്ചുകൾ ഇത്ര അപകടകാരിയോ? എങ്ങനെ പരിഹരിക്കാം?

Wait 5 sec.

നിങ്ങളുടെ വീടുകളിലെ ഈ വില്ലനെപ്പറ്റി നിങ്ങൾക്കറിയാമോ? എല്ലാവരുടേയും വീടുകളിലും അടുക്കളയിലുമുള്ള ഈ സാധനം ഇത്ര വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പറഞ്ഞു വരുന്നത് അടുക്കളയിൽ പാത്രം കഴുകാൻ ഉപയോ​ഗിക്കുന്ന സ്പോഞ്ചുകളെപ്പറ്റിയാണ്. ഈ സ്പോഞ്ചുകൾ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ അത് അണുക്കളുടെ കലവറയായി മാറും. നിരന്തരം ഈർപ്പം നിൽക്കുന്നതിനാലും അഴുക്കുകളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനാലും സ്പോഞ്ചിൽ അണുക്കൾ നിലനിൽക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പച്ച ഇറച്ചി ഉൾപ്പെടെയുള്ളവ സൂക്ഷിച്ച പാത്രങ്ങൾ കഴുകാൻ ഇവ ഉപയോ​ഗിക്കുമ്പോൾ അതിൽ ഇ കൊളൈ, സാൽമൊണല്ല തുടങ്ങിയ ബാക്ടീരിയകൾ എത്താൻ ഇടയാക്കും. ഇത് വലിയ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും.Also read: ചൂട് കാരണം അഞ്ച് ലിറ്റർ വെള്ളം കുടിച്ചു, അവസാനം അത്യാഹിത വിഭാ​ഗത്തിൽ; കാരണമറിയേണ്ടേ…സ്പോഞ്ചുകളെ എങ്ങനെ വൃത്തിയാക്കാംഉപയോ​ഗം അനുസരിച്ച് കൃത്യമായ ഇടവേളകളിൽ ഇവ മാറ്റുക. രണ്ടാഴ്ചയിൽ കൂടുതൽ ഒരു സ്പോഞ്ച് ഉപയോ​ഗിക്കരുത്മോശം ​ഗന്ധം അനുഭവപ്പെടുകയോ നശിച്ച് പോകുകയോ ചെയ്താൽ അപ്പോൾ തന്നെ മാറ്റണം.നനഞ്ഞ സ്പോഞ്ച് ഒരു മിനുട്ടെങ്കിലും മൈക്രോ വേവിൽ വയ്ക്കുകയോ ചൂട് വെള്ളത്തിൽ മുക്കി വയ്ക്കുകയോ ചെയ്യുന്നത് അണുക്കളെ കുറയ്ക്കും.അടുക്കളയും ഉപകരണങ്ങളും എപ്പോഴും വൃത്തയായി സൂക്ഷിക്കുകThe post നിങ്ങളുടെ അടുക്കളയിൽ നിങ്ങളറിയാതെ ഒരു വില്ലനുണ്ട്; പാത്രം കഴുകുന്ന സ്പോഞ്ചുകൾ ഇത്ര അപകടകാരിയോ? എങ്ങനെ പരിഹരിക്കാം? appeared first on Kairali News | Kairali News Live.