ശബരിമലയിലെ വീഡിയോ ചിത്രീകരണത്തിനെതിരെ കേസെടുത്ത് പമ്പ പൊലീസ്. നടയടച്ച ശേഷമുള്ള ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വ്ലോഗർക്കെതിരെയാണ് കേസെടുത്തത്. ചെങ്ങറ സ്വദേശിയായ വ്ലോഗറാണ് വീഡിയോ ചിത്രീകരിച്ച് സമൂഹാമാധ്യമത്തിൽ പ്രചരിപ്പിച്ചത്. Also read: വീണ്ടും അടി, അടിയോടടി…; വി ഡി സതീശനെ പരസ്യമായി പിന്തുണച്ച ലീഗ് നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ അമർഷംകേസെടുത്തതിന് പിന്നാലെ വിഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തു. ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ ആർ ജയകൃഷ്ണൻ പമ്പ പോലീസിനോടും വനം വകുപ്പിനോടും റിപ്പോർട്ട് തേടിയിരുന്നു. പിന്നാലെയാണ് പമ്പ പൊലീസ് കേസെടുത്തത്.Also read: ബെംഗളൂരുവിലെ നഴ്സിംങ് കോളേജിൽ ജീവനൊടുക്കിയ ആദിത്യൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾനട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച എന്ന പേരിലായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 10 മിനുറ്റ് ദൈർഘ്യമുള്ളതായിരുന്നു വിഡിയോ.കഴിഞ്ഞ മാസം ഇരുപത്തി നാലാം തീയതിയായിരുന്നു വിഡിയോ അപ്ലോഡ് ചെയ്തത്. ശബരിമലയിലെ ആചാരങ്ങളും സുരക്ഷയും ലംഘിച്ചു കൊണ്ട് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിലാണ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്ക് സാധ്യതയുള്ളതായാണ് പൊലീസ് അറയിച്ചത്.The post ശബരിമല നടയടച്ച ശേഷം വിഡീയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; വ്ളോഗർക്കെതിരെ കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.