തിരുവനന്തപുരം| തിരുവനന്തപുരം പൂവച്ചലില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്ക്. പൂവച്ചല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പലരുടെയും മുഖത്തും കൈകാലുകളിലും ആഴത്തില്‍ മുറിവേറ്റു. വളര്‍ത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചിരുന്നു. നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.