പ്രണയം, രാഷ്ട്രീയം, സ്ത്രീപക്ഷം; മന്ത്രി ഡോ.ആർ.ബിന്ദു ടീച്ചറുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

Wait 5 sec.

ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ടീച്ചറുടെ ആദ്യ കവിതാ സമാഹാരമായ “അൻപും അലിവും അല്പം അനുരാഗവും ” പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ കവി സച്ചിദാനദൻ പ്രകാശനം ചെയ്ത പുസ്തകം കവിയത്രി ഷീജ വക്കം ഏറ്റുവാങ്ങി. പുസ്തക പ്രകാശനം ജീവിതത്തിലെ സവിശേഷമായ നിമിഷമാണെന്ന് ബിന്ദു ടീച്ചർ പറഞ്ഞു.രാഷ്ട്രീയ- അധ്യാപന ജീവിത കാലത്തെ അനുഭവങ്ങളിൽ നിന്നാണ് അൻപും അലിവും അല്പം അനുരാഗവും എന്ന കവിതാ സമാഹാരം പിറവി കൊള്ളുന്നത്. തൻ്റെ രാഷ്ട്രീയ നിലപാടുകൾ, മനുഷ്യരോടുള്ള സ്നേഹം, പ്രണയം തുടങ്ങിയ ഒട്ടവനധി കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഓരോ കവിതകളും. അതോടൊപ്പം തൻ്റെ സ്ത്രീപക്ഷ നിലപാടുകൾ കൂടി ബിന്ദു ടീച്ചർ കവിതയിലൂടെ വരച്ചിടുന്നുണ്ട്. മലയാളത്തിലും, ഇംഗ്ലീഷിലുമുള്ള കവിതകളാണ് സമാഹാരത്തിൽ അടങ്ങിയിരിക്കുന്നത്.ചടങ്ങിൽ എഴുത്തുകാരൻ അശോകൻ ചരുവിൽ അധ്യക്ഷത വഹിച്ചു. ഡോ.സി രാവുണ്ണി, പി.എൻ ഗോപികൃഷ്ണൻ, കെ.എൻ രാമൻ മാസ്റ്റർ, സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ  ഖാദർ, എഴുത്തുകാരി സാവിത്രി ലക്ഷ്മണൻ. എഴുത്തുകാരി വിജയരാജമല്ലിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.The post പ്രണയം, രാഷ്ട്രീയം, സ്ത്രീപക്ഷം; മന്ത്രി ഡോ.ആർ.ബിന്ദു ടീച്ചറുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു appeared first on Kairali News | Kairali News Live.