ടെലിവിഷൻ പരിപാടികളിലൂടെ ബോളിവുഡ് സിനിമാലോകത്ത് എത്തിയ നടിയാണ് കൃതികാ കമ്ര. 2007 ൽ യഹാൻ കെ ഹം സിക്കന്ദർ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരിയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ കൃതിക സിനിമാ മേഖലയിലുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തലുകൾ. കാസ്റ്റിംഗ് കൗച്ചിൽ നിന്ന് ഒരുവിധമാണ് താൻ രക്ഷപ്പെട്ടതെന്നും കൃതിക പറഞ്ഞു.കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങൾ സിനിമയിലുണ്ടെന്ന് നേരത്തേ തന്നെ ഞാൻ കേട്ടിരുന്നുവെന്നും താരം പറഞ്ഞു. മാതാപിതാക്കളും അതേക്കുറിച്ച് പത്രത്തിൽ വായിച്ചിട്ടുണ്ടെന്നും കൃതിക കൂട്ടിച്ചേർത്തു. ‘കാസ്റ്റിങ് കൗച്ചിന്റെ ഭാഗമായി മോശമായ സാഹചര്യത്തിന് തൊട്ടരികിൽ ഞാനെത്തിയിരുന്നു. എന്നാൽ പരിക്കൊന്നും സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു. കേവലം ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്.ഞാനൊരു മിടുക്കിയായതുകൊണ്ടല്ല അന്ന് രക്ഷപ്പെട്ടത്. ഞാൻ അങ്ങനെയായിരുന്നില്ല.also read: മുകുന്ദനുണ്ണിയുടെ രണ്ടാം വരവ് ഉടൻ; മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ അപ്ഡേറ്റുമായി സംവിധായകൻകരിയറിന്റെ തുടക്കത്തിൽ വളരെ ചെറുപ്പമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. സിനിമയിലുള്ളവർ സീരിയലിലുള്ളവരെ തങ്ങളേക്കാൾ താഴ്ന്നവരായാണ് കാണുന്നത്. ആ വേർതിരിവ് ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്റെ കാഴ്ചപ്പാടിൽ ടിവിയും സിനിമയും തമ്മിൽ വ്യത്യാസമൊന്നുമില്ല. സന്തോഷത്തോടെയാണ് സീരിയലുകളിൽ അഭിനയിച്ചിരുന്നത്. ഞാനൊരു ഫെമിനിസ്റ്റാണ്. അഭിമാനത്തോടെയാണ് അത് പറയുന്നത്. സ്‌ക്രീനിൽ സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കാറുണ്ട് ‘- കൃതിക പറഞ്ഞു.The post ‘പരിക്കൊന്നും സംഭവിക്കാതെ അന്ന് രക്ഷപ്പെട്ടു’; കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് നടി appeared first on Kairali News | Kairali News Live.