ഇനി പുഞ്ചിരി; തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടു

Wait 5 sec.

തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ ആയിരുന്ന അനോഷ് ആശുപത്രി വിട്ടു. കുട്ടി പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ അറിയിച്ചു. അനോഷിന്റെ മാതാപിതാക്കളായ സിൽജോയും ജോൺസിയും ഡോക്ടർമാർക്കും സർക്കാരിനും ഒപ്പം നിന്നവർക്കും നന്ദി പറഞ്ഞു. ഒരു മകൻ പോയി, ഒരാളെയെങ്കിലും കിട്ടണേ എന്നായിരുന്നു പ്രാർത്ഥ എന്നും അനോഷിന്റെ പിതാവ് സിൽജോ പറഞ്ഞു.ALSO READ: ചട്ടലംഘനം ആവർത്തിച്ച് ഡോ. ബി അശോക് ഐഎഎസ്; സർക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്ത്ഏപ്രിൽ 19 നാണ് അനോഷിനും അൽജോയ്ക്കും തൃശൂർ കോടാലിയിലെ വീട്ടിൽ വെച്ച് പാമ്പുകടിയേറ്റത്. അനോഷിന്റെ സഹോദരൻ അൽജോ സംഭവ ദിവസം തന്നെ മരിച്ചിരുന്നു.ഭക്ഷ്യവിഷബാധയാകാം എന്നുകരുതിയാണ് വീട്ടുകാർ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രോഗലക്ഷണം കണ്ട് സംശയം തോന്നിയ ഡോക്ടറാണ് കുട്ടികൾക്കു പാമ്പുകടിയേറ്റതാകാമെന്നു പറ‍ഞ്ഞത്. ശരീരത്തിൽ പാമ്പു കടിച്ച പാടും കണ്ടെത്തി. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടികളുടെ മുറി പരിശോധിച്ചപ്പോഴാണ് കിടക്കയിൽ തലയിണയുടെ അടിയിൽ ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പിൻ കു‍ഞ്ഞിനെ കണ്ടത്. അതിനെ നാ‌ട്ടുകാർ തല്ലിക്കൊന്നിരുന്നു.The post ഇനി പുഞ്ചിരി; തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടു appeared first on Kairali News | Kairali News Live.