പോളിംഗ്ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്; ഹരജി ഹൈക്കോടതി തള്ളി

Wait 5 sec.

എറണാകുളം |  പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കണമെന്നും ഇടക്കാല ഉത്തരവിറക്കണമെന്നുമുള്ള ഹരജി തള്ളി ഹൈക്കോടതി.എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തിരഞ്ഞെടുപ്പ് ഹരജിയിലൂടെയാണെന്നും റിട്ട് ഹരജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി.നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ റൂള്‍ 27 പ്രകാരം വോട്ടവകാശം നല്‍കാനാകില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.20,000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വോട്ട് ചെയ്യാന്‍ അവസരം നല്‍കില്ല എന്നതില്‍ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിര്‍ഭാഗ്യകരമാണെന്നും വിമര്‍ശിച്ചു.ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.