‘ബേപ്പൂരിൽ തോറ്റാൽ തല മൊട്ടയടിച്ച് കമ്മലുമിട്ട് മിഠായി തെരുവിലൂടെ നടക്കും’; പി.വി. അൻവർ രംഗത്ത്

Wait 5 sec.

ബേപ്പൂർ മണ്ഡലത്തിലെ തന്റെ വിജയസാധ്യതയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് പി.വി. അൻവർ രംഗത്ത്. താൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ തല മൊട്ടയടിച്ച് കാതിൽ രണ്ട് കമ്മലുകളുമിട്ട് പൊതുനിരത്തിലൂടെ നടക്കാൻ തയ്യാറാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെയുള്ള തന്റെ “പരാജയയാത്ര” എങ്ങനെയായിരിക്കുമെന്നും അൻവർ കൃത്യമായി വിവരിച്ചു. ബേപ്പൂരിൽ പരാജയപ്പെട്ടാൽ കിഡ്‌സൺ കോർണറിൽ നിന്ന് ആരംഭിച്ച് മിഠായി തെരുവിലൂടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വരെ മൊട്ടയടിച്ച്, കാതിൽ കമ്മലിട്ട് നടക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തന്റെ വിജയത്തിലുള്ള ഉറച്ച വിശ്വാസമാണ് ഇത്തരമൊരു പരസ്യമായ വെല്ലുവിളിയിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നത്.ALSO READ: ഇനി പുഞ്ചിരി; തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടുഅതേസമയം എൽഡിഎഫ്‌ സർക്കാരിന്‌ അനുകൂലമായ സാഹചര്യമാണെന്നും തുടർഭരണം സാധ്യമാകുമെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ബേപ്പൂരിൽ സർവകാല റെക്കോർഡ്‌ വോട്ടാണ്‌ കഴിഞ്ഞതവണ ബേപ്പൂരിലുണ്ടായത്‌. ഇക്കുറി അത്‌ മറികടക്കുമെന്നും റിയാസ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.ENGLISH SUMMARY: P.V. Anwar, expressing full confidence in his victory from the Bepur constituency, has made a bold statement. He declared that if he fails in the elections, he is willing to walk through the public streets with his head shaved and carrying two baskets as a sign of accountability.The post ‘ബേപ്പൂരിൽ തോറ്റാൽ തല മൊട്ടയടിച്ച് കമ്മലുമിട്ട് മിഠായി തെരുവിലൂടെ നടക്കും’; പി.വി. അൻവർ രംഗത്ത് appeared first on Kairali News | Kairali News Live.