ഹജ്ജ് തീർഥാടകരുമായി കേരളത്തിൽ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ടു

Wait 5 sec.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഹജ്ജ് തീർഥാടകരുമായുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ടു.​ ഫ്ലൈനാസ് എയർവേയ്‌സിൻ്റെ വിമാനം ഉച്ചയ്ക്ക് 2.10 നാണ് പുറപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. ​430 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്. 216 പുരുഷന്മാരും 214 വനിതകളും ആണ് ഉണ്ടായിരുന്നത്.ALSO READ: ചട്ടലംഘനം ആവർത്തിച്ച് ഡോ. ബി അശോക് ഐഎഎസ്; സർക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്ത്കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ സി. ഷാനവാസ്, ഡെപ്യൂട്ടി സിഇഒ മുഹമ്മദ് നിയാസ് അഹമ്മദ്, അൻവർ സാദത്ത് എംഎൽഎ, എയർപോർട്ട് ഡയറക്ടർ ജി. മനു തുടങ്ങിയവർ പങ്കെടുത്തു. നാളെ രണ്ട് സർവീസുകളാണ് ഉണ്ടാവുക. ആദ്യ വിമാനം രാവിലെ 8-നും രണ്ടാമത്തെ വിമാനം രാത്രി 11-നും പുറപ്പെടും. ശനിയാഴ്ച 3 സർവീസുകളുണ്ടാകും. പുലർച്ചെ 2.45-നും രാത്രി 7.30-നും 10.10-നും. ഈ മാസം 19-നാണ് കൊച്ചിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ വിമാന സർവീസുകൾ പൂർത്തിയാവുക.The post ഹജ്ജ് തീർഥാടകരുമായി കേരളത്തിൽ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ടു appeared first on Kairali News | Kairali News Live.