ഇറാൻ ആക്രമണങ്ങളെ അനുകൂലിച്ചു; ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ

Wait 5 sec.

മനാമ: ബഹ്‌റൈനെതിരെ നടന്ന ഇറാൻ അനുകൂല തീവ്രവാദ പ്രവർത്തനങ്ങൾക്കും വ്യാജവാർത്താ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികളുമായി ബഹ്‌റൈൻ ക്രിമിനൽ കോടതി.ബഹ്‌റൈനെതിരായ ഇറാന്റെ തീവ്രവാദ ആക്രമണങ്ങളെ പിന്തുണച്ചതിനും സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും 25 പേർക്ക് ബഹ്‌റൈൻ ഗ്രാൻഡ് ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു.ചൊവ്വാഴ്ച നടന്ന കോടതി നടപടികളിലാണ് 22 കേസുകളിലായി പ്രതികൾക്കെതിരെ വിധി പുറപ്പെടുവിച്ചത്. 25 പേർക്ക് കോടതി തടവും പിഴയും വിധിച്ചുനിരോധിത മേഖലകളുടെ ചിത്രങ്ങൾ പകർത്തുക, അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കുകയും കൈമാറുകയും ചെയ്യുക, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി കിംവദന്തികൾ പ്രചരിപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.രാജ്യത്തിനെതിരായ ഇറാന്റെ ആക്രമണങ്ങളെ അനുകൂലിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതും വിധിയിൽ എടുത്തുപറയുന്നു.24 പ്രതികൾക്ക് 5 മുതൽ 10 വർഷം വരെ തടവ് ശിക്ഷ വിധിച്ചു. ചില പ്രതികൾക്ക് 2000 ബഹ്‌റൈൻ ദിനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്. ഒരു പ്രതിക്ക് ഒരു വർഷം തടവും 2000 ദിനാർ പിഴയുമാണ് ശിക്ഷ.പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് രേഖകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് തീവ്രവാദ വിരുദ്ധ കുറ്റകൃത്യങ്ങൾക്കായുള്ള പ്രോസിക്യൂഷൻ തലവൻ അറിയിച്ചു.The post ഇറാൻ ആക്രമണങ്ങളെ അനുകൂലിച്ചു; ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ appeared first on Arabian Malayali.