കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ;അപേക്ഷകൾ ക്ഷണിച്ചു

Wait 5 sec.

കുട്ടികളിൽ ഉയർന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളർത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, 2026 മെയ് മാസത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ചലച്ചിത്രാസ്വാദനം, ചലച്ചിത്രസാങ്കേതികത എന്നിവയെ സംബന്ധിച്ച ക്ലാസുകളും അഭിനയപരിശീലനവും ക്ലാസിക് ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കുന്ന ക്യാമ്പിൽ 8,9,10 ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി 2026 മെയ് 11.അപേക്ഷകൾ ഓൺലൈനായാണ് സ്വീകരിക്കുന്നത്. https://forms.gle/K3jJZrLvPLdwah5T8 എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യേണ്ടതാണ്. പേര്, പഠിക്കുന്ന ക്‌ളാസ്, സ്‌കൂൾ, ജില്ല, പൂർണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം.കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലുമായി രണ്ട് ക്യാമ്പുകളാണ് സംഘടിപ്പിക്കുക. രണ്ടു മേഖലകളിലുമായി 120 ഓളം കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. മലയാള സിനിമയിലെ പ്രഗൽഭരായ സംവിധായകരും അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും ക്യാമ്പിൽ കുട്ടികളുമായി സംവദിക്കും.The post കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ;അപേക്ഷകൾ ക്ഷണിച്ചു appeared first on Kairali News | Kairali News Live.