ട്രാഫിക് തെറ്റിച്ച് കാർ പ്രധാന റോഡിലേക്ക്, പിന്നാലെ വൻ അപകടം; നടുക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് അബുദാബി പൊലീസ്

Wait 5 sec.

വാഹനമോടിക്കുമ്പോൾ ശ്രദ്ധ ചെറുതായൊന്ന് മാറിയാൽ മതി വലിയ അപകടങ്ങൾ ഉണ്ടാവാൻ. വാഹനമോടിക്കുമ്പോൾ ശ്രദ്ധ കൈവിടരുതെന്ന് ഓർമിപ്പിക്കുകയാണ് അബുദാബി പൊലീസ്. വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് വാഹനമോടിക്കുമ്പോഴുള്ള ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ ഓർമിപ്പിച്ചത്. റോഡിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നത് മൂലം സംഭവിച്ച രണ്ട് വാഹനാപകടങ്ങളുടെ ദൃശ്യങ്ങളാണ് എക്സിലൂടെ പുറത്തുവിട്ടത്.കൃത്യമായ പരിശോധനകളില്ലാതെ, അശ്രദ്ധമായി പ്രധാന റോഡുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും ഡ്രൈവിങ്ങിനിടയിലുള്ള ശ്രദ്ധക്കുറവുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ‘യുവർ കമന്റ്’ എന്ന പേരിൽ അബുദാബി പൊലീസ് നടത്തുന്ന ട്രാഫിക് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഡ്രൈവർമാർ വരുത്തുന്ന തെറ്റുകൾ ജനങ്ങളിലേക്ക് എത്തിക്കാനും അതുവഴി അപകടങ്ങളുടെ എണ്ണം കുറയ്ക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.#فيديو | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة "لكم التعليق" فيديو لحوادث بسبب دخول الطريق دون التأكد من خلوه من المركبات والانشغال بغير الطريق. ودعت مديرية المرور والدوريات الأمنية بشرطة أبوظبي السائقين إلى ضرورة التأكد من خلو الطريق قبل دخوله، بما… pic.twitter.com/0mecGjW8tb— شرطة أبوظبي (@ADPoliceHQ) May 1, 2026 അതേസമയം വാഹനമോടിക്കുമ്പോൾ ഡ്രൈവർമാരുടെ അശ്രദ്ധ ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് 800 ദിർഹം പിഴയായി ചുമത്തും. കൂടാതെ ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി രേഖപ്പെടുത്തും.ALSO READ: കാറിൽ കയറിയ ഉടൻ എസി ഓൺ ചെയ്യാറുണ്ടോ? ഇക്കാര്യങ്ങൾ അറിയാതെ പോകല്ലേനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. ട്രാഫിക് നിയമങ്ങൾ പാലിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കണമെന്നും അധികൃത‌ർ വ്യക്തമാക്കി. പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുമ്പോൾ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ കൃത്യമായി നിരീക്ഷിക്കണം. ഡ്രൈവിങ്ങിനിടയിൽ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ, മൊബൈൽ ഫോൺ ഉപയോ​ഗം ഉൾപ്പെടെ ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു.The post ട്രാഫിക് തെറ്റിച്ച് കാർ പ്രധാന റോഡിലേക്ക്, പിന്നാലെ വൻ അപകടം; നടുക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് അബുദാബി പൊലീസ് appeared first on Kairali News | Kairali News Live.