പാലക്കാട് പ്രവാസി സെന്റർ സംഘടിപ്പിക്കുന്ന ‘ജ്വാല 2026’ വനിതാ വർഷാചരണം, മുദ്രാവാക്യ മത്സരം സംഘടിപ്പിക്കുന്നു

Wait 5 sec.

സ്ത്രീ മുന്നേറ്റവും ശാക്തീകരണവും ലക്ഷ്യമിട്ട് പാലക്കാട് പ്രവാസി സെന്റർ സംഘടിപ്പിക്കുന്ന ‘ജ്വാല 2026’ വനിതാ വർഷാചരണത്തിന്റെ ഭാഗമായി സ്ലോഗൻ (മുദ്രാവാക്യ) മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീശക്തിയെയും അവരുടെ മുന്നേറ്റങ്ങളെയും അടയാളപ്പെടുത്തുന്ന അർത്ഥപൂർണ്ണമായ മുദ്രാവാക്യങ്ങൾ കണ്ടെത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം. പാലക്കാട് ജില്ലയിലെ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൂടാതെ താല്പര്യമുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും മത്സരത്തിൽ പങ്കുചേരാമെന്നു ഭാരവാഹികൾ അറിയിച്ചു. പ്രായപരിധി ഉണ്ടായിരിക്കില്ല.സ്ലോഗനുകൾ മൗലികവും ലളിതവുമായിരിക്കണം.കുറഞ്ഞ വാക്കുകളിൽ വലിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ടാഗ്‌ലൈനുകൾക്കാണ് മുൻഗണന. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ അയക്കാവുന്നതാണ്. ജൂൺ 30-നകം എൻട്രികൾ ലഭിച്ചിരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സ്ലോഗൻ ‘ജ്വാല 2026’ കാമ്പയിന്റെ ഭാഗമായി ഔദ്യോഗികമായി ഉപയോഗിക്കും. എൻട്രികൾ അയക്കേണ്ട വിലാസം: ppcjwala@gmail.comThe post പാലക്കാട് പ്രവാസി സെന്റർ സംഘടിപ്പിക്കുന്ന ‘ജ്വാല 2026’ വനിതാ വർഷാചരണം, മുദ്രാവാക്യ മത്സരം സംഘടിപ്പിക്കുന്നു appeared first on Kairali News | Kairali News Live.