ഇടതുപക്ഷത്തിന് കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയം ഉണ്ടാകുമെന്ന് പി രാജീവ്. കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകുമെന്നും എക്സിറ്റ് പോളുകളെക്കാൾ 5 മുതൽ 8 വരെ സീറ്റുകൾ എന്നും എൽഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസിലെ മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോരിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഫലം അറിയുന്നതിന് മുന്നേ ലോകചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അധികാരത്തിനു വേണ്ടിയുള്ള കടുംപിടുത്തം. കോൺഗ്രസ് പാർട്ടിയെക്കുറിച്ച് ജനങ്ങൾക്ക് നല്ല ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ; കേരളത്തിൽ ഭരണത്തുടച്ചയുണ്ടാകും; നേമത്ത് വിജയം എൽഡിഎഫിന് തന്നെ: മന്ത്രി വി ശിവൻകുട്ടിഅതേ സമയം, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഭരണത്തുടർച്ച ഉണ്ടാവാതിരിക്കാൻ കാരണം ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഭരണ വിരുദ്ധ വികാരമില്ലെന്നും ജനങ്ങൾ വികസനത്തിനൊപ്പമാണെന്നും പറഞ്ഞു. നടക്കില്ലെന്ന് വിധിയെഴുതിയ പല വികസന പദ്ധതികളും നടപ്പിലാക്കിയ സർക്കാരാണിതെന്നും വി ശിവൻകുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.എന്നാൽ ഇത്രയേറെ കടന്നാക്രമിച്ചിട്ടും പിആർ വർക്കുകൾ നടത്തിയിട്ടും മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഭരണവിരുദ്ധ വികാരം ഇല്ല എന്നുള്ളതിന്റെ തെളിവാണതെന്നും അദ്ദേഹം പറഞ്ഞു.The post കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയം ഉണ്ടാകും, കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകും; പി രാജീവ് appeared first on Kairali News | Kairali News Live.