കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവര്‍ച്ച

Wait 5 sec.

കോട്ടയം | കാഞ്ഞിരപ്പള്ളിയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച. പ്രശസ്തമായ ഗണപതിയാര്‍ കോവിലിന് മുന്‍വശത്തുള്ള കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ അധികൃതരാണ് കാണിക്കവഞ്ചി തുറന്നു കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉള്ളിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്.രണ്ടുമാസത്തോളമായി കാണിക്കവഞ്ചി തുറന്നിരുന്നില്ല. അതുകൊണ്ടുതന്നെ വലിയൊരു തുക ഇതില്‍ ഉണ്ടായിരുന്നതായാണ് കരുതുന്നത്. കൃത്യമായി എത്ര തുക നഷ്ടപ്പെട്ടുവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.