ബിജെപി നേതാവ് കടം വാങ്ങിയ ലക്ഷക്കണക്കിന് രൂപയും സ്വർണ്ണാഭരണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരുപ്പ് സമരം നടത്തി വീട്ടമ്മ

Wait 5 sec.

കടം നൽകിയ രണ്ടരലക്ഷം രൂപയും സ്വർണ്ണാഭരണവും തിരികെ ആവശ്യപ്പെട്ട് ബിജെപി നേതാവിനെതിരെ വീട്ടമ്മയുടെ കുത്തിയിരുപ്പ് സമരം. കൊല്ലം മൺട്രോതുരുത്ത് പഞ്ചായത്ത് വാർഡ് മെമ്പറും ബിജെപി നേതാവുമായ സുരേഷിനെതിരെയാണ് വീട്ടമ്മയുടെ പ്രതിഷേധം. മൺട്രോതുരുത്ത് പട്ടം തുരുത്ത് സ്വദേശിനി ലീലാ ഭായിയാണ് തന്നെ ബിജെപി നേതാവ് ചതിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി പഞ്ചായത്തിലെത്തിയത്.വീട് പണി നടക്കുന്നു കൂലി നൽകാൻ പണമില്ല തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ്, ലീലാ ഭായിയുടെ കാല് പിടിച്ച് പലപ്പോഴായി രണ്ടര ലക്ഷം രൂപയും പണയം വെയ്ക്കാനെന്ന വ്യാജേനെ മുക്കാൽ പവൻ സ്വർണ്ണാഭരണവും കൈക്കലാക്കി. പലതവണ പണവും സ്വർണ്ണവും തിരികെ ആവശ്യപ്പെട്ട് ലീലാ ഭായി സുരേഷിന്റെ വീട്ടിൽ ചെന്നെങ്കിലും കടം വാങ്ങിയ പൈസയും സ്വർണാഭരണവും തിരികെ നൽകാൻ സുരേഷ് തയ്യാറിയില്ല.Also Read: പോക്സോ കേസിൽ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽസുരേഷ് തന്നെ കബളിപ്പിക്കുകയായിരുന്നു എന്ന് മനസിലാക്കിയ ലീലാ ഭായി മൺട്രോ തുരുത്ത് പഞ്ചായത്ത് ഓഫീസിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ആറ്റുപുറം സുരേഷാണെന്നും ലീലാഭായി പറഞ്ഞു. കൂടാതെ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.The post ബിജെപി നേതാവ് കടം വാങ്ങിയ ലക്ഷക്കണക്കിന് രൂപയും സ്വർണ്ണാഭരണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരുപ്പ് സമരം നടത്തി വീട്ടമ്മ appeared first on Kairali News | Kairali News Live.