പട്ടികവിഭാഗങ്ങളുടെ തനത് കലകളും പരമ്പരാഗത ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന ഗദ്ദിക നാടൻ ഉത്പന്ന കലാ മേളയ്ക്ക് കൊച്ചിയിൽ തുടക്കമായി. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് മേള ഉദ്ഘാടനം ചെയ്തു.ജനസംഖ്യാ അനുപാതത്തേക്കാൾ അധികം തുക പട്ടികജാതി ആദിവാസി വിഭാഗങ്ങൾക്കു വേണ്ടി മാറ്റിവെക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് മേള ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ് പറഞ്ഞു.Also Read: ചെങ്ങറ സമരഭൂമിയില്‍ മന്ത്രിയും പൊലീസും എത്തി ഒപ്പം സന്തോഷത്തിന്റെ പുഞ്ചിരി ജനങ്ങളുടെ ചുണ്ടിലുംസെപ്റ്റംബർ രണ്ടു വരെ നീണ്ടുനിൽക്കുന്ന ഗദ്ദിക കലാമേളയിൽ പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ പ്രദർശനവും പാരമ്പര്യ കലാമേളകള്‍ ആസ്വദിക്കാനുമുളള അവസരവും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗതമായ അറിവുകൾ വരും തലമുറയിലേക്കു കൂടി പകർന്നു നൽകുകയാണ് ഗദ്ദിക കലാമേളയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.പരമ്പരാഗത ഗോത്ര രുചി വൈവിധ്യങ്ങള്‍ നിറഞ്ഞ ഭക്ഷണ സ്റ്റാളുകളും പരമ്പരാഗത ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും മേളയിലുണ്ട്. വിവിധ ദിവസങ്ങളിൽ കാലികപ്രസക്തമായ വിഷയങ്ങളിൽ സെമിനാറുകളും ഗോത്ര കലാമേളകളുടെ അവതരണവും ഗദ്ദിക 2025 ൻ്റെ ഭാഗമായി ഉണ്ടാകും.The post ഗദ്ദിക 2025: പട്ടികവിഭാഗങ്ങളുടെ തനത് കലകളും പരമ്പരാഗത ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന മേളയ്ക്ക് തുടക്കമായി appeared first on Kairali News | Kairali News Live.