സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ തകർക്കുന്ന ജി എസ് ടി പുനഃ പരിഷ്കരണത്തിനെതിരെ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ രംഗത്ത്. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ ചേരുന്നു. കേരളത്തിന്റെ ആശങ്കകളറിയിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ദില്ലിയിലെത്തി.പുതിയ ജിഎസ്ടി പരിഷ്കരണം ഏർപ്പെടുത്തുന്നതിൽ സംസ്ഥാനത്തിൽ ഉണ്ടാകുന്ന നഷ്ടം സംബന്ധിച്ച ആശങ്ക കൂടിക്കാഴ്ചയിൽ അറിയിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. ജി എസ് ടി പരിഷ്കരണം വൻകിട കമ്പനികൾക്ക് ഗുണകരമാകരുത് എന്നും ഗുണം സാധാരണക്കാർക്കും ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.ALSO READ: പുതിയ ജിഎസ്ടി പരിഷ്കരണത്തിൽ ആശങ്ക; ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തുംവരുമാന ഇടിവിൽ സംസ്ഥാനങ്ങൾക്ക് വലിയ ആശങ്കയാണ് ഉള്ളത്. നികുതി കുറക്കുന്ന ഉൽപ്പന്നങ്ങൾക്ക് വില കൂട്ടാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും സംസ്ഥാനങ്ങളുടെ വരുമാനം കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി ധനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ALSO READ : കൊച്ചി കനാൽ പുനരുജ്ജീവന പദ്ധതി: ഗതാഗത സൗകര്യത്തിനൊപ്പം നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണിക്കും ശാശ്വത പരിഹാരമെന്ന് മന്ത്രി പി രാജീവ്The post ജി എസ് ടി പരിഷ്കരണം വൻകിട കമ്പനികൾക്ക് ഗുണകരമാകരുത്; ഗുണം സാധാരണക്കാർക്കും ലഭിക്കണം; കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.