കോഴിക്കോട് ജവഹർനഗർ കോളനിയിൽ യുവാവിനെ കാർ സഹിതം തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത്, അന്വേഷണം ആരംഭിച്ച് നടക്കാവ് പൊലീസ്

Wait 5 sec.

  കോഴിക്കോട്: കോഴിക്കോട് കാർ ഡ്രൈവറെയും കാറും തട്ടിക്കൊണ്ട് പോയി. പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയത്. നടക്കാവ് സെയിൽ ടാക്സ് ഓഫീസിന് സമീപമുള്ള ജവഹർനഗർ കോളനിയിൽ വച്ച് പുലർച്ചെയാണ് സംഭവം. ജവഹർ നഗർ കോളനിയിലെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്.കാറിൽ വന്ന ആളെ മറ്റൊരു ഇന്നോവ കാറിൽ വന്ന നാലംഗ സംഘം കാർ സഹിതം തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തി. കാർ നമ്പർ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വയനാട് പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തി. പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.