മെസ്സേജ് അയയ്ക്കുന്നതിന് മുൻപ് അടിമുടി മാറ്റാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സാപ്പ്

Wait 5 sec.

പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്. ‘റൈറ്റിംഗ് ഹെൽപ്പ്’ (Writing Help) എന്ന ഫീച്ചറാണ് വാട്ട്സാപ്പില്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ ഉപയോഗിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ സംഭാഷണങ്ങൾ എഡിറ്റ് ചെയ്യാനും, വീണ്ടും എഴുതാനും, അല്ലെങ്കിൽ സംഭാഷണത്തിന്റെ ടോൺ മാറ്റാനും സഹായിക്കുന്നു. അതായത്, സന്ദേശങ്ങളിലെ വ്യാകരണ പിഴവുകൾ മാത്രം തിരുത്തുന്നതിന് പുറമെ, വ്യത്യസ്ത സന്ദർഭങ്ങൾക്കനുസരിച്ച് സന്ദേശങ്ങൾ ക്രമീകരിക്കാനും ഇത് സഹായിക്കുന്നു. എഐയുടെ ഈ പുതിയ ഫീച്ചർ ‘പ്രൈവറ്റ് പ്രോസസിംഗ്’ എന്ന സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ഇത് ഉപയോക്താക്കളുടെ സന്ദേശങ്ങൾ പൂർണ്ണമായും സ്വകാര്യമായി നിലനിർത്താൻ സഹായിക്കുന്നു. അതിനാൽ, മെറ്റയ്‌ക്കോ വാട്ട്‌സാപ്പിനോ ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. അതുവഴി അവ സുരക്ഷിതമായി നിലനിൽക്കും.ALSO READ: ഇത് റെഡ്‌മിയുടെ ഓണസമ്മാനം; സ്വന്തമാക്കാം റെഡ്മി 15 5G ഡിസ്കൗണ്ട് വിലയിൽ ഇന്നുമുതൽ ; മിസ്സാക്കല്ലേ..നിലവിൽ, റൈറ്റിംഗ് ഹെൽപ്പ് ഫീച്ചർ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ കൂടുതൽ ഭാഷകളിലേക്കും കൂടുതൽ രാജ്യങ്ങളിലേക്കും ഈ എഐ ടൂൾ വ്യാപിപ്പിക്കാൻ വാട്ട്‌സാപ്പ് പദ്ധതിയിടുന്നുണ്ട്.റൈറ്റിംഗ് ഹെൽപ്പ് ഫീച്ചർറൈറ്റിംഗ് ഹെൽപ്പ് ഫീച്ചർ ഉപയോക്താക്കൾക്ക് സന്ദേശത്തിന്റെ സന്ദർഭത്തിനനുസരിച്ച് അവരുടെ ഭാഷയുടെ ടോൺ ക്രമീകരിക്കാൻ സഹായിക്കുന്നുവെന്ന് വാട്ട്‌സാപ്പ് പങ്കുവെച്ച ഒരു ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഒരു സന്ദേശത്തെ കൂടുതൽ പ്രൊഫഷണൽ, തമാശ, സപ്പോര്‍ട്ടീവ് അല്ലെങ്കിൽ കൂടുതൽ വ്യക്തതയ്ക്കായി മുഴുവൻ സന്ദേശവും മറ്റൊരു തരത്തിൽ എഴുതാനുള്ള ഓപ്ഷനുകൾ ഈ ഫീച്ചറിൽ ലഭ്യമാണ്.ALSO READ: പതിനാറുകാരന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പൺ എഐക്കെതിരെ മാതാപിതാക്കൾ കോടതിയിൽറൈറ്റിംഗ് ഹെൽപ്പ് ഫീച്ചർ യഥാർത്ഥത്തിൽ സുരക്ഷിതമാണോ?മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതികവിദ്യയിൽ നിർമ്മിച്ചതുകൊണ്ട് റൈറ്റിംഗ് ഹെൽപ്പ് ഫീച്ചർ സുരക്ഷിതമാണെന്ന് വാട്ട്‌സാപ്പ് പറയുന്നു. ഇത് ഉപയോക്താക്കൾക്ക് മെറ്റ എഐ ഉപയോഗിക്കാനും മെറ്റയുടെയോ വാട്ട്‌സ്ആപ്പിന്റെയോ ഇടപെടലില്ലാതെ മറുപടി സൃഷ്ടിക്കാനും സഹായിക്കുന്നു. ഉപയോക്തൃ വിവരങ്ങൾ മെറ്റയ്‌ക്കോ മൂന്നാമതൊരാള്‍ക്കോ ആക്‌സസ് ചെയ്യാൻ കഴിയാത്തവിധം സുരക്ഷിതമാക്കാൻ ഒരു കോൺഫിഡൻഷ്യൽ കമ്പ്യൂട്ടിംഗ് ഫ്രെയിംവർക്ക് ഉപയോഗിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.റൈറ്റിംഗ് ഹെൽപ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?ഘട്ടം 1: വാട്ട്‌സാപ്പ് തുറക്കുക.ഘട്ടം 2: നിങ്ങൾ മെസ്സേജ് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന ചാറ്റിലേക്ക് പോയി സന്ദേശം ടൈപ്പ് ചെയ്യുക.ഘട്ടം 3: നിങ്ങൾ ടൈപ്പ് ചെയ്ത മെസ്സേജ് ബോക്സിൻ്റെ ഇടതുവശത്തുള്ള “ഇമോജി” ഐക്കണിൽ ടാപ്പ് ചെയ്യുക.ഘട്ടം 4: ഇമോജി ടാബിനും GIF ടാബിനും ഇടയിലുള്ള “പെൻസിൽ” ഐക്കൺ തിരഞ്ഞെടുക്കുക.ഇത് ചെയ്തുകഴിഞ്ഞാൽ മെറ്റ എഐ, ടൈപ്പ് ചെയ്ത സന്ദേശത്തിനുള്ള നിർദ്ദേശങ്ങൾ നൽകും.ഉപയോക്താക്കൾക്ക് അവരുടെ സന്ദേശത്തിന്റെ ടോൺ “പ്രൊഫഷണൽ”, “തമാശ”, അല്ലെങ്കിൽ “സപ്പോർട്ടീവ്” എന്നിങ്ങനെ മാറ്റാൻ കഴിയും. വേണമെങ്കിൽ മുഴുവൻ സന്ദേശവും ഉടൻ തന്നെ പുനരെ‍ഴുതുരകയും ചെയ്യുന്നു.The post മെസ്സേജ് അയയ്ക്കുന്നതിന് മുൻപ് അടിമുടി മാറ്റാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സാപ്പ് appeared first on Kairali News | Kairali News Live.