’10 ലക്ഷം രൂപയും കാറും വേണം’; സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡനം; യുപിയിൽ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് ആസിഡ് കുടിപ്പിച്ച യുവതിയ്ക്ക് ദാരുണാന്ത്യം

Wait 5 sec.

ഉത്തര്‍പ്രദേശില്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് ആസിഡ് കുടിപ്പിച്ച യുവതി ചികിത്സയ്ക്കിടെ മരിച്ചു. കലഖേദ ഗ്രാമത്തിലെ പര്‍വേസ് എന്നയാളുടെ ഭാര്യ ഗള്‍ഫിസ (23) ആണ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ആയിരുന്നു യുവതിയോടുള്ള ഭര്‍തൃവീട്ടുകാരുടെ ക്രൂരത. ഒരു വർഷം മുമ്പാണ് ഗുൽ ഫിസ അംറോഹയിലെ കാല ഖേഡ ഗ്രാമത്തിൽ നിന്നുള്ള പർവേസിനെ വിവാഹം കഴിച്ചത്. വിവാഹം മുതൽ തന്റെ മകളെ ഭർത്താവും, ഭർതൃവീട്ടുകാരും, മറ്റ് കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചിരുന്നുവെന്ന് ഗുൽ ഫിസയുടെ പിതാവ് ഫുർഖാൻ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പണമായി 10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ടായിരുന്നു പീഡനം.മരിച്ച യുവതിയുടെ പിതാവ് ഫുര്‍കാന്റെ പരാതിയില്‍ പര്‍വേസിന്റെയും ഇയാളുടെ മാതാപിതാക്കളുടെയുമടക്കം ഏഴു പേര്‍ക്കെതിരേ ബിഎന്‍എസിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പര്‍വേസ്, അസിം, ഗുലിസ്ത, മോനിഷ്, സെയ്ഫ്, ഡോ. ഭുര, ബബ്ബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗുൽ ഫിസയുടെ മരണത്തോടെ, പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്താൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.ALSO READ: സ്ത്രീധന പീഡനം: ബെംഗളൂരുവിൽ ഗർഭിണിയായ യുവതി മരിച്ച നിലയിൽ; പാനിപൂരി വിൽപ്പനക്കാരനായ ഭർത്താവ് അറസ്റ്റിൽഓഗസ്റ്റ് 11-നാണ് പ്രതികള്‍ ഗള്‍ഫിസയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗള്‍ഫിസ 17 ദിവസം ജീവനുവേണ്ടി പോരാടിയ ശേഷമാണ് മരിച്ചത്.കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നും അധികൃതർ പറഞ്ഞതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം സ്ത്രീധന മരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ചേര്‍ത്ത ശേഷം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മിഷ്ണര്‍ ശക്തി സിങ് പറഞ്ഞു.The post ’10 ലക്ഷം രൂപയും കാറും വേണം’; സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡനം; യുപിയിൽ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് ആസിഡ് കുടിപ്പിച്ച യുവതിയ്ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.