ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ കാണാനില്ല,നിരവധി പേര്‍ക്ക് പരുക്ക്

Wait 5 sec.

ഡെറാഢൂണ്‍  | ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം. വെള്ളിയാഴ്ച പുലര്‍ച്ചെ ചമോലി, രുദ്രപ്രയാഗ് ജില്ലകളിലാണ് മേഘവിസ്ഫോടനവും തുടര്‍ന്ന് അതിശക്തമായ മഴയാണ് ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും ദമ്പതിമാര്‍ ഉള്‍പ്പടെ മൂന്നുപേരെ കാണാതായെന്നും വീടുകള്‍ തകര്‍ന്നെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.ചമോലി ജില്ലയിലെ ദേവല്‍ പ്രദേശത്താണ് മേഘവിസ്ഫോടനം ഏറ്റവും ദുരിതം വിതച്ചത്.മണ്ണിനടയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ദമ്പതിമാര്‍ ഉള്‍പ്പടെ മൂന്നുപേരെ കാണാതായെന്നും ഏകദേശം 20-ഓളം കന്നുകാലികള്‍ ചെളിയിലും പാറകളിലും കുടുങ്ങിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.രുദ്രപ്രയാഗ് ജില്ലയിലെ ബസുകേദാറിലും മേഘവിസ്ഫോടനം കാരണം നിരവധി ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായി. ജൗല-ബഡേത്ത് ഗ്രാമത്തിലും സമാന സാഹചര്യമാണ്. ഇവിടെയും നിരവധി പേരെ കാണാതായി റിപ്പോര്‍ട്ടുകളുണ്ട്.