രാഹുല്‍ മാങ്കൂട്ടം ലൈംഗികാതിക്രമ കേസ്; പ്രത്യേക അന്വഷണ സംഘം ഇന്ന് പരിശോധന തുടങ്ങും

Wait 5 sec.

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രത്യേക അന്വഷണ സംഘം ഇന്ന് പരിശോധന തുടങ്ങും. ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന പരാതികള്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി.ആറ് പരാതിക്കാരില്‍ നിന്ന് ഇന്ന് മുതല്‍ മൊഴിയെടുക്കും. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതടക്കം കൈവശമുള്ള തെളിവുകള്‍ ഹജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കും. വെളിപ്പെടുത്തല്‍ നടത്തിയവര്‍ ഇതേവരെ പരാതി നല്‍കിയിട്ടില്ല. വെളിപ്പെടുത്തല്‍ നടത്തിയവരെ നേരില്‍ കണ്ട് മൊഴിയെടുക്കാണ് പോലീസ് നീക്കം. സൈബര്‍ തെളിവുകളും പരിശോധിക്കും. ഇതിനായി സൈബര്‍ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇരയാക്കപ്പെട്ട സ്ത്രീകള്‍ പരാതി നല്‍കില്ലെന്ന ഉറപ്പിലാണ് ലൈംഗികാതിക്രമങ്ങള്‍ നടന്നത്. രാഷ്ട്രീയ നേതാവ് എന്ന നിയില്‍ ഭയപ്പെട്ടാണ് ഇരകള്‍ പരാതിയുമായി രംഗത്തുവരാത്തത്. പരാതിയുമായി വരുന്നവര്‍ക്ക് സുരക്ഷയൊരുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിശ്വാസമര്‍പ്പിച്ച് കൂടുതല്‍പേര്‍ പരാതി ഉന്നയിക്കുമെന്നാണ് കരുതുന്നത്.