കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ഓണവില്‍പനയ്ക്ക് എത്തിച്ച മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു

Wait 5 sec.

കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കിളിമാനൂര്‍ ടൗണിലുള്ള പൊന്നൂസ് ഫാന്‍സി സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്. കട പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1230 ഓടെയാണ് തീപിടുത്തം ശ്രദ്ധയില്‍പെട്ടത്. തീ പിടിച്ച കെട്ടിടത്തിനോട് ചേര്‍ന്നുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് വെഞ്ഞാറമൂട് ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് തീ കെടുത്തിയത്.Also read – ‘സ്ഫോടനത്തിന് പിന്നിലെ അനൂപ് മാലിക് കോൺഗ്രസ്സ് ബന്ധമുള്ളയാൾ, ഉത്സവ സീസൺ അല്ലാത്ത സമയത്ത് സ്ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം’; സമഗ്ര അന്വേഷണം വേണമെന്ന് കെ കെ രാഗേഷ്ഫാന്‍സി സ്റ്റോറിന്റെ പുറകുവശത്തെ ഗോഡൗണിലാണ് ആദ്യം തീ പിടിച്ചത്. ഓണ കച്ചവടത്തിനായി 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഗോഡൗണില്‍ ശേഖരിച്ചിരുന്നു. തീപിടുത്തതില്‍ 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.The post കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ഓണവില്‍പനയ്ക്ക് എത്തിച്ച മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു appeared first on Kairali News | Kairali News Live.