ടി20 ലോകകപ്പ് താരത്തിന് ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങാനാകില്ല; മോഷണക്കുറ്റത്തിന് മൂന്ന് മാസം ജയില്‍ വാസം

Wait 5 sec.

പാപ്പുവ ന്യൂ ഗിനിയ (പിഎൻജി) താരം കിപ്ലിംഗ് ഡോറിഗ മോഷണക്കേസില്‍ ജയിലിലായി. തിങ്കളാഴ്ച (ഓഗസ്റ്റ് 25) പുലർച്ചെ ജെഴ്‌സിയുടെ തലസ്ഥാനമായ സെന്റ് ഹെലിയേഴ്‌സിൽ വെച്ചാണ് സംഭവം. യു.കെ-യുടെ അധീനതയിലുള്ള ദ്വീപിൽ നടന്നുകൊണ്ടിരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിൻ്റെ ചാലഞ്ച് ടൂര്‍ണമെൻ്റിൻ്റെ രണ്ടാം റൗണ്ടിൽ കളിക്കുന്ന പിഎൻജി ടീമിലെ അംഗമായിരുന്നു ഡോറിഗ.ALSO READ: ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ ഓർമയിൽ രാജ്യം; ഇന്ന് ദേശീയ കായിക ദിനംബുധനാഴ്ച രാവിലെ ഡോറിഗയെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഡോറിഗ കുറ്റം സമ്മതിച്ചതായാണ് വിവരം. മജിസ്‌ട്രേറ്റ് റെബേക്ക മോർലി-കിർക്ക് ഈ കേസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരിഗണിക്കാൻ കഴിയാത്തത്ര ഗൗരവമുള്ളതാണെന്ന് വിലയിരുത്തുകയും റോയൽ കോടതിയിലേക്ക് കേസ് റഫർ ചെയ്യുകയും ചെയ്തു. നവംബർ 28-നാണ് അടുത്ത ഹിയറിങ്. അതുവരെ ഡോറിഗ ജയിലില്‍ തുടരും. പാപ്പുവ ന്യൂഗിനി ക്രിക്കറ്റ് ബോര്‍ഡ് താരത്തിൻ്റെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റവാളിയല്ലെന്ന് തെളിയുന്നതുവരെ ബോര്‍ഡ് ഒരു സഹായവും നല്‍കില്ലെന്ന് പറഞ്ഞു.2021, 2024 ടി20 ലോകകപ്പ് മത്സരങ്ങള്‍ ഉൾപ്പെടെ പിഎൻജിക്ക് വേണ്ടി 97 മത്സരങ്ങളിൽ 29 വയസ്സുകാരനായ ഈ വിക്കറ്റ് കീപ്പർ ബാറ്റര്‍ കളിച്ചിട്ടുണ്ട്.The post ടി20 ലോകകപ്പ് താരത്തിന് ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങാനാകില്ല; മോഷണക്കുറ്റത്തിന് മൂന്ന് മാസം ജയില്‍ വാസം appeared first on Kairali News | Kairali News Live.