നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Wait 5 sec.

ആലപ്പുഴ| 71മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമട കായല്‍ ഒരുങ്ങി. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. മത്സരത്തിന് 21 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങള്‍ മത്സരിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം മത്സര വള്ളങ്ങളുടെ എണ്ണത്തില്‍ കുറവുണ്ട്.നെഹ്‌റു ട്രോഫി വെള്ളിക്കപ്പ് നേടാന്‍ ചുണ്ടനുകള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത്തവണ വെര്‍ച്വല്‍ ലൈനോടുകൂടിയ ഫിനിഷിങ്ങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെര്‍ച്വല്‍ ലൈനില്‍ ആദ്യം സ്പര്‍ശിക്കുന്ന വള്ളമാകും വിജയി.