ആഗോള അയ്യപ്പ സംഗമം ലക്ഷ്യമിടുന്നത് വിശ്വാസവും വികസനവും: ദേവസ്വം ബോര്‍ഡ്

Wait 5 sec.

തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമം ലക്ഷ്യമിടുന്നത് ശബരിമലയുടെ വികസനമാണെന്നും വിശ്വാസവും വികസനവും ഒരുമിച്ച് കൊണ്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് അറിയിച്ചു.വിവിധ മത സമുദായ സംഘങ്ങളെ ക്ഷണിക്കും. രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കുന്നത് ആലോചിക്കും. ആചാര വിരുദ്ധമായ ഒന്നും അയ്യപ്പ സംഗമത്തിന്റെ ഭാഗമായി നടക്കില്ലെന്നും സംഗമത്തെ രാഷ്ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിനെതിരെ കോണ്‍ഗ്രസ്സും ബി ജെ പിയും രംഗത്തുവന്നിരുന്നു.ലോകത്തെമ്പാടുമുള്ള അയ്യപ്പ ഭക്തരെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് വിവരം. സംഗമത്തില്‍ എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും.