ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജമ്മു, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ പ്രളയമുന്നറിയിപ്പ് നില നില്‍ക്കുകയാണ്.അതേസമയം കഴിഞ്ഞ ദിവസം ജമ്മുവില്‍ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും മരണം 45 കടന്നു.വൈഷ്ണോ ദേവി തീര്‍ത്ഥാടന പാതയില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ഇന്നും തുടരും. ഉത്തരാഖണ്ഡിലെ ചമോലി, രുദ്ര പ്രയാഗ് എന്നിവിടങ്ങളിലും രക്ഷാപ്രവര്‍ത്തനം ഇന്നും നടക്കും. ബിയാസ് നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ചണ്ഡീഗഡ്-മണാലി ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി.Also read – ഓളങ്ങളെ കീറിമുറിച്ച് വിജയകിരീടം ചൂടുന്നവർ ആര് ? 71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽഒഡീഷ്യയിലെ നാല് ജില്ലകളില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഛത്തീസ്ഗഢില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഓള്‍ഡ് ദില്ലിയും കനത്ത ജാഗ്രതയിലാണ്. ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.The post ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് മഴക്കെടുതി രൂക്ഷം; ജമ്മുവില് മണ്ണിടിച്ചില് മരണം 45 ആയി appeared first on Kairali News | Kairali News Live.