ജമ്മു കശ്മീരില്‍ വീണ്ടും മിന്നല്‍ പ്രളയം; ഏഴ് മരണം: നിരവധി പേരെ കാണാതായി

Wait 5 sec.

ജമ്മു കശ്മീരില്‍ വീണ്ടും മിന്നല്‍ പ്രളയം ഉണ്ടായതായി റിപോര്‍ട്ട്. ജമ്മുവിലെ റെയിസി ജില്ലയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ ഒഴുക്കില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് അംഗങ്ങളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നിലവില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.അതേസമയം ജമ്മുകശ്മീരിലെ റംബാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്.Also read – കർണാടകയിൽ ഒമ്പതാം ക്ലാസുകാരി സ്കൂളിൽ പ്രസവിച്ച സംഭവം: 28കാരൻ അറസ്റ്റിൽഉത്തരേന്ത്യന്‍ സംസ്ഥാനങ്ങലില്‍ കനത്ത മഴ തുടരുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന ജമ്മു, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കാലാവസ്ഥ വകുപ്പ് പ്രളയ മുന്നറിയിപ്പും നല്‍കിയിരുന്നു. വൈഷ്‌ണോ ദേവി തീര്‍ത്ഥാടന പാതയില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ഇന്നും തുടരും.The post ജമ്മു കശ്മീരില്‍ വീണ്ടും മിന്നല്‍ പ്രളയം; ഏഴ് മരണം: നിരവധി പേരെ കാണാതായി appeared first on Kairali News | Kairali News Live.