ഫെലിക്സിന്റെ ഹാട്രിക് ഗോളോടെ സൗദി ലീഗിൽ അൽ നസ്റിന് തകർപ്പൻ തുടക്കം

Wait 5 sec.

സൗദി പ്രോ ലീഗിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ റൊണാൾഡോയുടെ അൽ നസ്ർ മടക്കമില്ലാത്ത 5 അഞ്ച് ഗോളുകൾക്ക് അൽ തആവുനിനെ തകർത്തു.സൗദി ലീഗിൽ കന്നിമത്സരത്തിനിറങ്ങിയ പോർച്ചുഗീസ് താരം ഫെലിക്സ് ഹാട്രിക് നേടിയപ്പോൾ ഫ്രഞ്ച് താരം കിങ്‌സ്‌ലി കോമനും റൊണാൾഡോയും(പെനാൽട്ടി) ഓരോ ഗോളുകൾ വീതവും നേടി.ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ 2-0 ത്തിനു അൽ അഖ് ദൂദിനെ തോൽപ്പിച്ചിരുന്നു. അതേ സമയം ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ ഇത്തിഹാദ് ഇന്ന് അൽ അഖ് ദൂദിനെ നേരിടും.The post ഫെലിക്സിന്റെ ഹാട്രിക് ഗോളോടെ സൗദി ലീഗിൽ അൽ നസ്റിന് തകർപ്പൻ തുടക്കം appeared first on Arabian Malayali.