ഫീച്ചറുകൾ അപ്ഡേറ്റ് ചെയ്ത് ഏഥർ ഹാലോ ഹെൽമെറ്റ്; വിലയും കുറവ്

Wait 5 sec.

ഏഥർ കമ്മ്യൂണിറ്റി ദിനത്തിൽ അപ്ഡേറ്റ് ചെയ്ത ഹാലോ ഹെൽമെറ്റ് പുറത്തിറക്കി ഏഥർ എനർജി. രണ്ട് വേരിയന്റുകളിലാണ് ഹാലോ ഹെൽമെറ്റ് ലഭിക്കുന്നത്. ഹാലോ ബിറ്റും മറ്റൊരു സാധാരണ മോഡലും. 2,999 രൂപയാണ് ഹാലോ ബിറ്റിന്റെ വില. 4,999 രൂപയാണ് സാധാരണ മോഡലിന് വരുന്ന വില.സി ടൈപ് ചാർജറുകൾ ഉപയോഗിച്ച് പുത്തൻ ഹെൽമെറ്റുകൾ ചാർജ് ചെയ്യാൻ സാധിക്കും. വിലയിലും കാര്യമായ കുറവ് ഹെൽമെറ്റിന് സംഭവിച്ചിട്ടുണ്ട്. 9,999 രൂപയായിരുന്നു മുമ്പ് ഹെൽമെറ്റിന്റെ വില.Also Read: കിടിലൻ സുരക്ഷാഫീച്ചറുകൾ, വില പത്ത് ലക്ഷത്തിനകത്ത്; ഓണക്കാലത്ത് ഫാമിലിക്കായി സ്വന്തമാക്കാം ഈ വാഹനങ്ങൾമൂന്ന് നിറങ്ങളിൽ ഹാലോ ഹെൽമെറ്റ് ലഭിക്കും ഇൻ-ബിൽറ്റ് ബ്ലൂടൂത്ത് പെയറിംഗ്, മൈക്ക് യൂണിറ്റും ഹെൽമെറ്റിൽ ഉൾപ്പെടുന്നു. ഫുൾ ഫെയ്‌സ്ഡ് ഹെൽമെറ്റാണ്. നാവിഗേഷൻ റോഡിലെ തടസങ്ങൾ ക്രിക്കറ്റ് അപ്ഡേറ്റുകൾ മുതലായവയിൽ റൈഡർക്ക് അപ്ഡേഷൻ നൽകുന്നതും ഹാലോ ഹെൽമെറ്റിലേക്ക് എത്തിയ പുതിയ അപ്ഡേഷനാണ്.അത് കൂടാതെ EL പ്ലാറ്റ്‌ഫോമും കമ്പനി അവതരിപ്പിച്ചു. പുതിയ ബ്രേക്ക് സിസ്റ്റം, എൽ ഇ ഡി ഹെഡ്‌ലൈറ്റുകൾ, വലിയ ബൂട്ട് സ്‌പേസ് ഒക്കെയാണ് പുതിയ പ്ലാറ്റ്ഫോമിന്റെ സവിശേഷതകൾ.The post ഫീച്ചറുകൾ അപ്ഡേറ്റ് ചെയ്ത് ഏഥർ ഹാലോ ഹെൽമെറ്റ്; വിലയും കുറവ് appeared first on Kairali News | Kairali News Live.