ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 11 ആയി; ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു

Wait 5 sec.

ഉത്തരേന്ത്യയില്‍ കനത്ത മഴ. ജമ്മു കശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും മരണം 11 ആയി. നമ്പാനിലും റിയാസിയിലുമാണ് ദുരന്തമുണ്ടായത്. കാണാതായവര്‍ക്ക് വേണ്ടി രണ്ടിടത്തും തിരച്ചില്‍ തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ജമ്മുകാശ്മീരില്‍ മഴയിലും മഴക്കെടുതികളിലും ദുരിതം തുടരുകയാണ്. റമ്പാനിലെ രാജ്ഘട്ടില്‍ ഉണ്ടായ മേഘ വിസ്‌ഫോടനത്തില്‍ 4 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി വീടുകള്‍ ഒലിച്ചു പോയി. റിയാസിയിലെ മണ്ണിടിച്ചിലില്‍ 7 പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ 5 കുട്ടികളും മരിച്ചതില്‍ ഉള്‍പ്പെടുന്നു. കാണാതായവര്‍ക്ക് വേണ്ടി ദുരന്തനിവാരണ സേന രണ്ടിടത്തും പരിശോധന നടത്തുകയാണ്.ALSO READ; ‘ജപ്പാനില്‍ സുരക്ഷിതയായി താമസിക്കുന്നത് പ്രധാനമന്ത്രി കാരണം’: മോദി മീഡിയ അവതരിപ്പിക്കുന്ന പുതുമുഖ നടിജമ്മുവില്‍ വൈഷ്‌ണോ ദേവി തീര്‍ത്ഥാടന പാതയിലും ഡോഡയിലും ഉണ്ടായ ദുരന്തങ്ങളില്‍ മരണം 45 കടന്നു. വൈഷ്‌ണോ ദേവി തീര്‍ത്ഥാടന പാതയില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ഇന്നും തുടരുകയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. ഒഡീഷ്യയിലെ നാല് ജില്ലകളില്‍ വെള്ളപ്പൊക്ക ഭീഷണി തുടരുന്നുണ്ട്. ഛത്തീസ്ഗഢില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. യമുന നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ദില്ലിയും പ്രളയഭീതിയിലാണ്.The post ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 11 ആയി; ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു appeared first on Kairali News | Kairali News Live.